കൊട്ടാരക്കരയില്‍ പോലീസ് സ്റ്റേഷന് പുതിയ മന്ദിരം. രണ്ടര കോടി രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും. നിര്‍മാണത്തിനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊട്ടാരക്കര ഗേള്‍സ് ഹൈസ്‌കൂളിന് സമീപമാണ് മൂന്നുനില കെട്ടിടം നിര്‍മിക്കുക. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റിസപ്ഷന്‍, ലോബി, സ്റ്റേഷന്‍ഹൗസ് ഓഫീസര്‍, റൈറ്റര്‍, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്ക് പ്രതേകം മുറികളും, ആയുധം സൂക്ഷിക്കുന്നതിനും, വനിതകളുടെയും പുരുഷന്‍മാരുടെയും ലോക്കപ്പുകളും, ഭിന്നശേഷിക്കാരുടെ ശൗചാലയവുമാണ് സൗകര്യങ്ങള്‍.
സബ് ഇന്‍സ്‌പെക്ടറുടെ മുറി, ക്രൈം സബ് ഇന്‍സ്‌പെക്ടറുടെ മുറി, റെക്കോഡ് മുറികള്‍ എന്നിവ ഒന്നാം നിലയില്‍ ഉള്‍പ്പെടും. രണ്ടാംനിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, റിക്രിയേഷന്‍ റൂം, പുരുഷ-വനിതാ പോലീസുകാരുടെ വിശ്രമമുറി, അടുക്കള, ഭക്ഷണ മുറി, ശൗചാലയങ്ങള്‍ എന്നിവ സജ്ജമാക്കും. 7350 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണച്ചുമതല കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്.