കടയ്ക്കൽ സാംസ്കാരിക സമിതിയുടെ ക്രിക്കറ്റ് അക്കാഡമിയിൽ കഴിഞ്ഞ ഒന്നര വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ രണ്ട് പേർക്ക് കൂടിസെലക്ഷൻ… കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (KCA) ജില്ലകൾ അടിസ്ഥാനമാക്കിയുള്ള അണ്ടർ 14 ടൂർണമെൻറിൽ കൊല്ലം ജില്ലാ ക്രിക്കറ്റ് അണ്ടർ 14 ടീമിൽ (QDCA under 14 BoysTeam) രണ്ട് പേർക്ക്സെലക്ഷൻ ലഭിച്ചിരിക്കുന്നു.
ബദ്രിനാഥ് . അഭിമന്യു എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്
കടയ്ക്കൽ GVHSS ലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇവർ

കടയ്ക്കൽ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ 2020 നവംബർ മുതൽ പ്രൊഫഷണലായി ക്രിക്കറ്റ് പരിശീലിക്കാനായി KSS ക്രിക്കറ്റ് അക്കാദമി പ്രവർത്തിച്ചു വരുന്നു.

ക്രിക്കറ്റ് കോച്ചിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ നെട്സ് നിർമ്മിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

5 വയസ്സുമുതൽ പ്രായമുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരിശീലനം നൽകിവരുന്ന KSS ക്രിക്കറ്റ് അക്കാദമിയിൽ നിന്നും
കൊല്ലം ക്രിക്കറ്റ് അസോസിയേഷൻ (QDCA) under 14 boys, Under 14 girls വിഭാഗങ്ങളിലെ ജില്ലാ ടീമുകളിലേക്ക് Kss അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾക്ക് സെലക്ഷൻ നേടാൻ കഴിഞ്ഞിട്ടുണ്ട്.

കൂടാതെ ഈ വർഷം മുതൽ KSS അഖില കേരള ഗുസ്തി പരിശീലനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Contact No. 7012182649,9447153016,
9447033220,8086010860
