കടയ്ക്കൽ :
ചടയമംഗലം എം. എ യും, മന്ത്രിയുമായ ജെ ചിഞ്ചു റാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇരുപത്തഞ്ച് ലക്ഷം രൂപ ചിലവഴിച്ചു കടയ്ക്കൽ യു. പി. എസി ന് വാങ്ങി നൽകിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം ബഹുമാനപ്പെട്ട മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു.
ഇതുപോലുള്ള ഗ്രാമീണ സ്‌കൂളുകളിൽ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നത് വഴി നാട്ടിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ കടയ്ക്കൽ യു. പി. എസി ന് പുറമെ കുമ്മിൾ സ്കൂൾ, അലയമൺ സ്കൂൾ എന്നിവിടങ്ങളിൽ കൂടി മൂന്ന് കോടി രൂപ വീതം കിഫ്‌ബി ഫണ്ട് അനുവദിക്കാൻ കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. ടി. എ പ്രസിഡന്റ്‌ സി. ദീപുഅധ്യക്ഷനായിരുന്നു.സ്കൂൾ പ്രഥമ അദ്ധ്യാപകൻ ഹുംമാംഷാ സ്വാഗതം പറഞ്ഞു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ,വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ കെ. എം മധുരി,ചടയമംഗലം എ. ഇ. ഒ ആർ ബിജു,വാർഡ് മെമ്പർമാരായ ജെ.എം മർഫി, ആർ. സി സുരേഷ്, പ്രീതൻ ഗോപി, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പ്രതാപൻ, മാതൃ സമിതി പ്രസിഡന്റ്‌ ദിവ്യ എന്നിവർ പങ്കെടുത്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷാനിസ നന്ദി പറഞ്ഞു.
ഈ ചടങ്ങിൽ വച്ച്‌ സ്കൂളിലെ നല്ലപാഠം കുട്ടികളും, അധ്യാപകരും ചേർന്ന് തയ്യാറാക്കിയ ശ്രദ്ധ എന്ന പേരിലുള്ള ഡോക്യുമെന്ററി യുടെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു.
ഊർജ്ജം സംരക്ഷണത്തിന്റെ ആവശ്യകത സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരാനുള്ള ഒരു എളിയ പരിശ്രമമാണ് കുട്ടികൾ ഈ ഡോക്യുമെന്ററിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, സ്കൂൾ പി. ടി. എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് പുതിയ ബസിന്റെ ആദ്യ യാത്രയിൽ അധ്യാപകരും, ജനപ്രതിനിധികളും, പി. ടി. എ ഭാരവാഹികളും പങ്കെടുത്തു.