കൊല്ലം ജില്ലയിലെ പ്രധാന നവഗ്രഹ ക്ഷേത്രമായ കടയ്ക്കൽ കിളിമരത്ത്കാവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്‌ഠി മഹോത്സവം 2022 ഒക്ടോബർ 30 ഞായറാഴ്ച .ദീർഘ വൃത്താകൃതിയിലുള്ള (Elliptical) ഭാരതത്തിലെ ആദ്യ നവഗ്രഹ ക്ഷേത്രമാണ് കടയ്ക്കൽ കിളിമരത്ത്കാവ് ക്ഷേത്രം

2022 ഒക്ടോബർ 30 ഞായറാഴ്ച രാവിലെ നട തുറക്കുന്നത്തോടെ ഉത്സവത്തിന് തുടക്കമാകും.
രാവിലെ ആറ് മണിമുതൽ ക്ഷേത്രത്തിൽ തയ്യാറാക്കി നിവേദിച്ച പടച്ചോറ് വിതരണം ആരംഭിക്കും,

പതിനൊന്ന് മണിമുതൽ ക്ഷേത്രം തന്ത്രി കോക്കലത്ത് മഠത്തിൽ ബ്രഹ്മ്മശ്രീ മാധവര് ശംഭു പോറ്റിയുടെ മുഖ്യ കർമികത്വത്തിൽ സ്‌കന്ദഷഷ്ഠി പൂജ നടക്കും.തിരുവതാംകൂർ ദേവസ്വംബോർഡ് കീഴിൽ പുനലൂർ ഗ്രൂപ്പിൽ കടയ്ക്കൽ സബ്ഗ്രൂപ്പിന് കീഴിൽ വരുന്ന ക്ഷേത്രമാണിത്,

കൂടാതെ ക്ഷേത്രപരിപാലനത്തിനായി ഉപദേശക സമിതി പ്രവർത്തിക്കുന്നു, ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനമാണ് ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്.സ്കന്ദഷഷ്ഠി വൃതാരംഭം 2022 ഒക്ടോബർ 25 ചൊവ്വാഴ്ച ആരംഭിക്കുന്നു.
