
ലഹരിക്കെതിരെ കുടുംബശ്രീ ഒപ്പമാണെന്ന സന്ദേശമുയർത്തി
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര “ഒപ്പം” എന്ന പേരിൽ സംഘടിപ്പിച്ചു.

ഇന്ന് (24-10-2022) വൈകുന്നേരം 3.30 ന് ഇളമ്പഴന്നൂർ, ആനപ്പാറ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ രാജേശ്വരി അധ്യക്ഷത വഹിച്ചു,

CDS മെമ്പർ പ്രസന്ന സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ കടയിൽ സലീം, വാർഡ് വികസന സമിതി കൺവീനവർ ഷാജഹാൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കുട്ടികൾ കുടുംബശ്രീ അംഗങ്ങൾ, ജന്റർ കോർഡിനേറ്റർ ഷെറീന,ആതിര, ADS ഭാരവാഹികൾ,ആശ, അങ്കണവാടി പ്രവർത്തകർ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.ആനപ്പാറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി കറ്റാടിമൂട്ടിൽ അവസാനിച്ചു.
