ഒക്‌ടോബർ 15, ഇന്ന് അന്താരാഷ്‌ട്ര ഗ്രാമീണ വനിത ദിനം. എല്ലാവർഷവും ഈ ദിവസമാണ് ഗ്രാമീണ വനിതാ ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്ര സഭ തീരുമാനിച്ചത്

ഗ്രാമീണ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കാനാണ് അന്താരാഷ്‌ട്ര ഗ്രാമീണ വനിതാ ദിനം ആചരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ സൃഷ്ടിക്കാനാണ് അന്താരാഷ്‌ട്ര ഗ്രാമീണ വനിതാ ദിനം ലക്ഷ്യമിടുന്നത്

ഗ്രാമീണ വനിത ദിനത്തൊടാനുബന്ധിച്ച് “പെൺരാവേറ്റം” എന്ന പേരിൽ വിപുലങ്ങളായ പരിപാടികളാണ് കടയ്ക്കൽ പഞ്ചായത്ത് ഹരിത കർമ്മസേന, ജി. ആർ. സി, ഐ. ആർ. ടി. സി, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്

പൊതു യോഗം, ഹരിത കർമ്മ സേന അംഗങ്ങളുടെയും, കലാപരിപാടികൾ,(ഡാൻസ്, പാട്ട്, നാടകം ), രാത്രിനടത്തം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

വൈകുന്നേരം 5 മണി മുതൽ പരിപാടികൾ ആരംഭിക്കും.ജനപ്രതിനിധികൾ, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, കുട്ടികൾ എന്നിവർ പങ്കെടുക്കും
