ചിറക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണവും സംസ്‌കരണവും ഇനി ഹൈ-ടെക്ക്. ഹരിത കേരളം-ശുചിത്വ മിഷനുകള്‍ സംയുക്തമായി കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ച ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ആധുനീകരിച്ച മാലിന്യസംസ്‌കരണം നടത്തുക. പഞ്ചായത്തില്‍ ക്യൂ.ആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍പിള്ള പഞ്ചായത്ത് ഹാളില്‍ നിര്‍വ്വഹിച്ചു.ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും പരാതികള്‍ അറിയിക്കാനും വരിസംഖ്യ അടക്കാനുമൊക്കെ ആപ് വഴി സാധ്യമാകും. വിശദമായ ഡാറ്റാബേസ്, സേവനദാതാക്കള്‍ക്കും ടെക്നീഷ്യന്മാര്‍ക്കുമുള്ള കസ്റ്റമര്‍ ആപ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്പോര്‍ട്ടല്‍ എന്നിവ ചേര്‍ന്നതാണ് ഹരിതമിത്രം മാലിന്യ സംസ്‌കരണ സംവിധാനം. പരിശീലനം ലഭിച്ച ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മാലിന്യം ശേഖരിക്കുന്നതും ശുചീകരണപുരോഗതിയും വിലയിരുത്തും