കടയ്ക്കൽ :

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്ത് വീട്ടിൽ ബിലു ബാലകൃഷ്ണ നാണ് (30) മരിച്ചത്.

ചൊവ്വാഴ്ച വെളുപ്പിനായിരുന്നു സംഭവം. ദുബായിൽ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറാണ് ബിലു ബാലകൃഷ്ണൻ. സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ഇരുവരും താഴെ വീഴുകയായിരുന്നു, സാരമായി പരിക്കേറ്റ ബിലു ബാലകൃഷ്ണൻ തൽക്ഷണം മരിച്ചു.സുഹൃത്ത് ശരമായ പരിക്കുകളോടെ ചികിത്സയിലാണ്.
റിട്ട. എസ്. ഐ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലു. നാല് മാസം മുൻപ് അന്തരിച്ച അച്ഛന്റെ മരണാനന്തര ചടങ്ങുക്കാനാണ് ബിലു ബാലകൃഷ്ണൻ അവസാനമായി നാട്ടിലെത്തിയത്, ഒരു വർഷം മുന്നെയാണ് വിവാഹിതനായത് ഭാര്യ ലക്ഷ്മി.