
കടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കുന്ന ഊട്ടുപുരയുടെ നിർമ്മാണോദ്‌ഘാടനം ബഹു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ദഗോപൻ നിർവ്വഹിച്ചു.

ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്.

ദേവി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് അധ്യക്ഷത വഹിച്ചു

,സമിതി സെക്രട്ടറി ഐ അനിൽ കുമാർ സ്വാഗതം പറഞ്ഞു.

. ഭക്ത ജനങ്ങൾക്ക് പ്രസാദ വിതരണത്തിനായി കടയ്ക്കൽ താലം ജൂവലറി നിർമിച്ചു നൽകിയ കവറിന്റെ ഉദ്ഘാടനം ബഹു. ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ് പ്രകാശ് താലം ജൂവലറി ഉടമ സുനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു.

കടയ്ക്കൽ നിവാസികളുടെ ചിരകാലഅഭിലാഷമായിരുന്നു ദേവീ ക്ഷേത്രത്തിൽ ഊട്ടുപുര

കോവിഡ് കാലഘട്ടം കഴിഞ്ഞ സാഹചര്യത്തിൽ എല്ലാ ക്ഷേത്രങ്ങളിലും വലിയ ഭക്തജന തിരക്ക് അനുഭപ്പെടുന്നുണ്ടെന്നും, എല്ലാ ക്ഷേത്രങ്ങൾക്കും ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ക്ഷേത്രോപദേശക സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ഇവിടെ ഇത്പോലുള്ള പദ്ധതികൾ ഏറ്റെടുത്ത ഉപദേശക സമിതി മാതൃക ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ബി, സുനിൽകുമാർ, അസിസ്റ്റന്റ് കമ്മീഷണർ ജെ. ഉണ്ണികൃഷ്ണൻ,

അസിസ്റ്റന്റ് എഞ്ചിനീയർ ജി. മനോജ്‌കുമാർ, വാർഡ് മെമ്പർ ജെ. എം മർഫി സബ്ഗ്രൂപ്പ് ഓഫീസർ വി. ഷിബു, എസ്. ബിജു, ക്ഷേത്രോപദേശക സമിതി അംഗങ്ങളായ, അനിൽ കുമാർ കാറ്റാടിമൂട്,

സുനിൽ കുമാർ ശങ്കർനഗർ, പത്മകുമാർ, വിജി, അനിൽ കുമാർ ദേവിസ്റ്റുഡിയോ, സുനിൽ കുമാർകോട്ടപ്പുറം, വിവിധ കരകളിൽ നിന്നും എത്തിച്ചേർന്ന കര പ്രധിനിധികൾ, ഭക്തജനങ്ങൾ, ക്ഷേത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു,

ചടങ്ങിന് സമിതി വൈസ് പ്രസിഡന്റ് വിഷ്ണു എസ്. കുമാർ നന്ദി പറഞ്ഞു.

യോഗത്തിന് ശേഷം പ്രസിഡന്റും, ഉദ്യോഗസ്ഥരും ക്ഷേത്ര കുളം സന്ദർശിച്ചു, വേണ്ടുന്ന ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളാമെന്ന് പ്രസിഡന്റ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു


മാതൃകപരമായി പ്രവർത്തിച്ച ഒരു ക്ഷേത്ര ജീവനക്കാരനെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് തളിയിൽ ക്ഷേത്രത്തിലെ നക്ഷത്ര വനത്തിൽ തൈ നട്ടതിനു ശേഷമാണ് പ്രസിഡന്റും സംഘവും മടങ്ങിയത്.

ഊട്ടു പുര നിർമ്മാണത്തിനായി ഇളമ്പഴന്നൂർ കരക്കാർ നൽകിയ തുക ഭാരവാഹികളിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ഏറ്റുവാങ്ങി

കൂടാതെ തളിയിൽ ക്ഷേത്രത്തിലെ വിശ്രമ മന്ദിരത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു,
ദേവീ ക്ഷേത്രത്തിലെ നടപ്പന്തലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അവർ അറിയിച്ചു
