നാട്ടിന്‍പുറങ്ങളിലേക്ക് സിനിമാകാഴ്ചയുടെ വിസ്മയമൊരുക്കി കേരള ചലച്ചിത്ര അക്കാഡമി. മികവുള്ള സിനിമകളുടെ പ്രദര്‍ശനവും അനുബന്ധ കലാപരിപാടികളുമാണ്  ഒക്‌ടോബര്‍ 31മുതല്‍ നവംബര്‍ രണ്ട് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുക.കരീപ്ര മാധേവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, കരീപ്ര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍.

ചലച്ചിത്രമേളയുടെ ഉദ്ഘാടനം  ഒക്ടോബര്‍ 31 വൈകിട്ട് 5.30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കരീപ്ര എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രശോഭ അധ്യക്ഷയാകും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മുഖ്യപ്രഭാഷണം നടത്തും. സിനിമ-സീരിയല്‍ താരം മനീഷ മഹേഷ് മുഖ്യാതിഥിയാകും. മൂന്ന് ദിവസങ്ങളിലായി സാംസ്‌കാരിക സമ്മേളനം, കവിയരങ്ങ്, വയലാര്‍ അനുസ്മരണം, ഗാനസന്ധ്യ, കുട്ടികളുടെ കലാപരിപാടി തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്.

രണ്ടാം ദിവസമായ നവംബര്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ കുട്ടികളുടെ ചലച്ചിത്രമേള കരീപ്ര സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് അംഗം പി.കെ.അനില്‍ കുമാര്‍, സര്‍ക്കാര്‍ എല്‍.പി.എസ് പ്രഥമ അധ്യാപിക ഹര്‍ഷകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 5 മണിക്ക് വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും എല്‍. പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ.് പ്രശോഭ അധ്യക്ഷയാകും. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ മുഖ്യാതിഥിയും കരീപ്ര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണവും നടത്തും.

മൂന്നാം ദിവസമായ നവംബര്‍ രണ്ടിന് രാവിലെ 10 മണി മുതല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളുടെ ചലച്ചിത്രമേളയുടെ ഉദ്ഘാടനം കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭ നിര്‍വഹിക്കും. വൈകിട്ട് 5 മണി മുതല്‍ സംസ്‌കാരിക സമ്മേളനം കരീപ്ര എല്‍.പി. സ്‌കൂളില്‍ നടക്കും..

error: Content is protected !!