
ചടയമംഗലം സബ്ജില്ലാ കായികമേള 2022 ഒക്ടോബർ 29,30,31 തീയതികളിലായി കടയ്ക്കൽ GVHSS വച്ച് നടക്കുകയാണ്. ഇതിന്റെ ഉത്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് നടന്നു.
PTA പ്രസിഡന്റ് അഡ്വ :T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HM ശ്രീ. റ്റി. വിജയകുമാർ സ്വാഗതം പറഞ്ഞു. കായികമേള യുടെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജെ നജീബത്ത് നിർവഹിച്ചു. അത് ലറ്റിക് മത്സരങ്ങൾ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ എം മാധുരി, ശ്രീമതി സബിത ഡി എസ്, AEO ശ്രീ. ബിജു ആർ, ശ്രീ. ചന്ദ്രബാബു, സബ്ജില്ലാ കൺവീനർ ശ്രീ വിജയൻപിള്ള തുടങ്ങിയവർ സംബന്ധിച്ചു…
