സബ്ജില്ലാ കാലോത്സവത്തിന് വിപുലമായ സംഘാടക സമിതി.

സബ്ജില്ലാ കാലോത്സവം നവംബർ 21മുതൽ 25 വരെ നടത്താനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.ഇതിന്റെ നടത്തിപ്പിനായി വിവിധങ്ങളായ സബ് കമ്മറ്റികൾ അടക്കം സംഘടക സമിതി രൂപീകരിച്ചു.

ചടയമംഗലം സബ് ജില്ലാ കാലോത്സവം നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും കടയ്ക്കൽ ഗവ. യു. പി. എസിലേക്ക്.യു. പി. എസിൽ നടന്ന സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു പി. ടി. എ പ്രസിഡന്റ്‌ സി. ദീപു അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രഥമ അദ്ധ്യാപകൻ ഹുംമാംഷാ സ്വാഗതം പറഞ്ഞു.കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ ആർ. ശ്രീജ,

സ്ഥിരം സമതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ. എം മാധുരി,വാർഡ് മെമ്പർമാരായ ജെ. എം മർഫി,അനന്തലക്ഷ്മി,പ്രീജ മുരളി, വി. ബാബു,ആർ. സി സുരേഷ്, സി. ഡി. എസ് ചെയർപേഴ്സൺ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ എസ്. ഷജി, എസ് സുധിൻ,

സി. പി ഐ എം ഏരിയ കമ്മിറ്റി അംഗം ടി. എസ് പ്രഫുല്ലഘോഷ്, ഇടത്തറ വിജയൻ,താജ്ജുദ്ദീൻ

,കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പ്രതാപൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ബിജു, പോലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു

.വിവിധ സ്‌കൂളുകളിൽ നിന്നും വന്ന പ്രഥമ അധ്യാപകർ, സ്കൂൾ പി. ടി. എ അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, അധ്യാപകർ, പൊതു പ്രവർത്തകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

ചടയമംഗലം ഉപജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾ ഉൾപ്പടെ 55 സ്കൂളുകൾ ഈ കാലോത്സവത്തിൽ പങ്കെടുക്കും

പല വിഭാഗങ്ങളിലായി മുന്നൂറിൽപരം കലാ മത്സരങ്ങളാണ് അരങ്ങേറുന്നത്.അഞ്ച് വേദികളിലായാണ് കലാ മത്സരങ്ങൾ നടക്കുന്നത്.ഏകദേശം നാലായിരം കുട്ടികളും, ടീച്ചർമാരും, രക്ഷിതാക്കളും ഈ കലോത്സവത്തിന്റെ ഭാഗമാകും.

സംഘടകസമിതി

രക്ഷാധികാരികൾ

ജെ. ചിഞ്ചു റാണി (ബഹു. മൃഗ സംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി)

എൻ. കെ പ്രേമചന്ദ്രൻ (ബഹു. എം. പി )

അഡ്വ. സാം. കെ ഡാനിയേൽ
(ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )

ലതിക വിദ്യാധരൻ
(ബഹു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌)

ജെ. നജീബത്ത് (ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )

എസ്. വിക്രമൻ (ബഹു. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ )

ഹരി. വി. നായർ ( ബഹു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ )

ദിനേശ് കുമാർ (ബഹു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ )

കെ. എം മാധുരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കടയ്ക്കൽ പഞ്ചായത്ത്‌ )

എം. നസീർ (CPI(M) ഏരിയ സെക്രട്ടറി)

ജെ. സി അനിൽ (CPI മണ്ഡലം സെക്രട്ടറി )

ഇടത്തറ വിജയൻ (CONGRESS I)

എസ് ഷജി (ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ )

ചെയർമാൻ
എം മനോജ്‌ കുമാർ (ബഹു. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ )

വൈസ് ചെയർമാൻ

ആർ. ശ്രീജ (ബഹു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ )

ടി. എസ് പ്രഫുല്ലഘോഷ്
(CPI(M)ഏരിയ കമ്മിറ്റി അംഗം)

പി പ്രതാപൻ ( ബഹു. സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌)

വർക്കിംഗ്‌ ചെയർമാൻ

സി. ദീപു (PTA പ്രസിഡന്റ്‌ )

ജനറൽ കൺവീനവർ

ആർ. ബിജു (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ )

കൺവീനവർ

ഹുമാംഷാ ( ഹെഡ് മാസ്റ്റർ യു. പി. എസ്)

ട്രഷറർ

ഷാനിഫ (സീനിയർ അസിസ്റ്റന്റ്)

സ്റ്റാഫ്‌ സെക്രട്ടറി സെലിൻ നന്ദി പറഞ്ഞു,സാമൂഹിക, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ പരിപാടി നാടറിയുന്ന ഉത്സവമായി ഏറ്റെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.