കടയ്ക്കൽ സബ് ട്രഷറിക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന രാജിഭനിൽ ബലാനന്ദൻ അന്തരിച്ചു.
ബാലനന്ദന്റെ സഹായത്തിനായി കുടുംബ സഹായ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അന്ത്യം.
ബാർബർ ഷോപ്പ് ജീവന ക്കാരനായിരുന്ന ബാലനന്ദന് 4 മാസം മുന്നേ പെട്ടന്ന് ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തുടർചികിത്സയ്ക്ക് കൊണ്ട് പോകുകയും അവിടെ നടത്തിയ മെഡിക്കൽ പരിശോധനയിൽ ഒന്നിലധികം ടൂമർ ബാധിച്ചതായും കണ്ടെത്തി.
ഇദ്ദേഹം കടയ്ക്കലിലുള്ള വാടക വീട്ടിൽ താമസിക്കുകയായിരുന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കിടപ്പിലായിരുന്നു. ബാലാനന്ദനും ഭാര്യയും 9 വയസ്സുള്ള മകളും അടങ്ങുന്നതാണ് കുടുംബം,ഇദ്ദേഹത്തിന്റെ ഭാര്യ രാജി കുവൈറ്റിൽ ഹൌസ് മെയ്ഡ് ആയി ജോലി കിട്ടി കടങ്ങളൊക്കെ വീട്ടനുള്ള സാവകാശം കിട്ടുന്നതിന് മുന്നേ ബാലാനന്ദനെ പരിചരിക്കാൻ നാട്ടിലെത്തേണ്ടിവന്നു, ഇവർക്ക് ഒരുമകൾ ആണ് കടയ്ക്കൽ യു. പി. എസിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു.
