2022-23 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ മൂന്നിന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 1, 2 തീയതികളിൽ സമർപ്പിക്കണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.