കേരള കന്നുകാലി വികസന ബോർഡിൻറെ (KLDB) മാട്ടുപ്പെട്ടിയിലുള്ള ഫാമിൽ IVF ( IN VITRO FERTILIZATION) സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വെച്ചൂർ മൂരി കിടാവിന്റെ ജനനം കഴിഞ്ഞ ദിവസം നടക്കുകയുണ്ടയി. കേരളത്തിൻ്റെ അഭിമാനമായ തനതു ജനുസ്സ് ആണ് വെച്ചൂർ പശുക്കൾ. ഏകദേശം 80 തൊട്ടു 100 cm ഉയരം വരുന്ന പശുക്കൾ 100 cm മുകളിൽ ശരീര നീളം ഉണ്ട്. ഏകദേശം 2 ലിറ്ററിന് അടുത്ത് ലഭിക്കുന്ന പാലിന് ഗുണമേന്മയും കൂടുതൽ ആണ്. പാൽ ഉത്പാദനത്തിൽ ഉപരിയായി ജനിതക സംരക്ഷണം എന്ന നിലയിൽ ആണ് വെച്ചൂർ പശുക്കളുടെ പരിചരണം കൂടുതൽ ശ്രദ്ധേയം ആയിരിക്കുന്നത്. Ultrasound scanning machine നെ സഹായത്തിൽ വെച്ചൂർ പശുവിൻ്റെ അണ്ഡാശയത്തിൽ നിന്നും പുറത്തെടുത്ത അണ്ഡങ്ങളിൽ IVF (Invitro Fertilization) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് Kerala Livestock Development Board (KLDB) ൻ്റെ മാട്ടുപ്പെട്ടിയിലുള്ള ലബോറട്ടറിയിൽ കൃത്രിമമായി ഭ്രൂണങ്ങളെ ഉത്പാദിപ്പിച്ചു. തുടര്‍ന്ന് സ്വീകര്‍ത്താവായ സങ്കരയിനം പശുവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. പരീക്ഷണം വിജയമായതോടെ അഭിമന്യു എന്ന മൂരികിടാവ് കേരളത്തിലെ ആദ്യ ടെസ്റ്റ്‌ ട്യൂബ് ബേബി ആയി. ഇത്തരമൊരു പരീക്ഷണം നടത്തി വിജയിപ്പിച്ച KLD ബോര്‍ഡിലെ വെറ്ററിനറി ശാസ്ത്രഞ്ജന്‍മാരായ ഡോ. അനൂപ്‌, ഡോ. പ്രവീണ്‍, ഡോ. രമേഷ്, ഡോ. അവിനാഷ്, എന്നിവര്‍ക്കും ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന KLD ബോര്‍ഡ് MD ഡോ. രാജീവിനും മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി എല്ലാ വിധ ആശംസകളും നേർന്നു.


കർഷകരുടെ വീട്ടു പടിക്കലും ഭ്രൂണമാറ്റ സാങ്കേതിക വിദ്യയുടെ പ്രയോജനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള കന്നുകാലി വികസന ബോർഡ് പ്രാരംഭ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. താല്പര്യമുള്ള കർഷകർക്ക് അവരുടെ കിടാരികളിൽ ഭ്രൂണമാറ്റം നടത്തുന്നതിനുള്ള പരിപാടികൾ പദ്ധതികൾ ബോർഡ് ആവിഷ്കരിക്കുന്നുണ്ട്. അധികം കാലതാമസം ഇല്ലാതെ തന്നെ ഇത്തരം നൂതന പ്രജന സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങൾ കേരളത്തിലെ കർഷകർക്കും ലഭ്യമാകുന്നതാണ്

error: Content is protected !!