സംസ്ഥാനത്ത് ഭിന്നശേഷിക്കാർ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്ലറ്റുകളിൽ പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഓയിൽ ഇൻഡസ്ട്രി സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്ററിനും ഉത്തരവു നൽകി. പ്രത്യേക ക്യൂ സംബന്ധിച്ച “വീൽ ചെയർ സിമ്പൽ” ആലേഘനം ചെയ്ത ബോർഡ് ഓട്ട്ലെറ്റുകളിൽ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.