കടയ്ക്കൽ ഗവണ്മെന്റ് യു. പി. എ സിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫും ഡോക്യുമെന്ററി പ്രകാശനവും നാളെ

കടയ്ക്കൽ :

കടയ്ക്കൽ യു. പി. എ സിന് എം. എൽ. എ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം നാളെ ഒക്ടോബർ 12 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ബഹുമാനപ്പെട്ട മൃഗ സംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും.

ഈ ചടങ്ങിൽ വച്ച്‌ സ്കൂളിലെ കുട്ടികളും, അധ്യാപകരും ചേർന്ന് തയ്യാറാക്കിയ ശ്രദ്ധ എന്ന പേരിലുള്ള ഡോക്യുമെന്ററി യുടെ പ്രകാശനവും നടക്കും.

ഊർജ്ജം സംരക്ഷണത്തിന്റെ ആവശ്യകത സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരാനുള്ള ഒരു എളിയ പരിശ്രമമാണ് കുട്ടികൾ ഈ ഡോക്യുമെന്ററിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, സ്കൂൾ പി. ടി. എ ഭാരവാഹികൾ ,അദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾഎന്നിവർ പങ്കെടുക്കും