കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്തിയിലേയ്ക്ക്
ഒരുതരി മാലിന്യംപോലുമുണ്ടാകരുതെന്ന ലക്ഷ്യവുമായി മുന്നോട്ടാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ഈ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കൂടെയുള്ളത് അക്ഷീണം പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയും. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ കുടുംബശ്രീ സി.ഡി.എസിലെ ഹരിതകര്‍മസേന സദാകര്‍മനിരതം. കടയ്ക്കലിന്റെ പാരിസ്ഥിതികസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയപങ്കാണ് ഇവര്‍ക്കുള്ളത്. സേനയില്‍…