ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ദമ്പതികൾ നൽകിയത് സ്വർണ കിരീടം: ഇന്ന് വിഗ്രഹത്തിൽ ചാർത്തും
തൃശൂർ: ഗുരുവായൂരപ്പന് സ്വർണക്കിരീടം വിഷുക്കൈനീട്ടമായി നൽകി ദമ്പതികൾ. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ 20 പവനിലേറെ തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചത്. വിഷുദിനത്തിൽ ഗുരുവായൂരപ്പന് ചാർത്തേണ്ടതിനാൽ ഇന്നലെ തന്നെ രാമചന്ദ്രനും ഭാര്യയും കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചു.…