ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
കുളത്തൂപ്പുഴ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths വഴി ഏപ്രില്‍ മൂന്ന് വരെ അപേക്ഷിക്കാം. 60 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 9846170024, 9995349471, 9539713709, 9400006463.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവഡോക്ടർ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയർ റസിഡൻ്റ് ഡോക്ടറും വെള്ളനാട് സ്വദേശിനിയുമായ അഭിരാമിയാണ് മരിച്ചത്.മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റില്‍ മരിച്ച നിലയിലാണ് അഭിരാമിയെ കണ്ടെത്തിയത്. അമിത അളവില്‍ അനസ്തേഷ്യ…
എ. രാമചന്ദ്രന്റെ 300 കോടിയുടെ ചിത്രങ്ങള്‍ കേരളത്തിന്; മ്യൂസിയം തുറക്കും
വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്റെ 48 പെയിന്റിങ്ങുകള്‍ കേരളത്തിന് കൈമാറുന്നു. ഇവയ്ക്കായി കൊല്ലത്തെ ജില്ലാ സാംസ്‌കാരിക നിലയത്തില്‍ പ്രത്യേക മ്യൂസിയം തുറക്കും. അന്തര്‍ദേശീയതലത്തില്‍ പ്രശസ്തനായ രാമചന്ദ്രന്റെ കൈമാറുന്ന ചിത്രങ്ങള്‍ക്ക് ഏകദേശം 300 കോടിയുടെ വിപണിമൂല്യമുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത. ഭാര്യ ടാന്‍ യുവാന്‍…
പോണ്ടിച്ചേരിയിൽ നഴ്സിങ് വിദ്യാർഥിനി മുങ്ങിമരിച്ചു.
ആറാട്ടുപുഴ : വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ…
എന്‍ സി സി കേഡറ്റുകള്‍ക്ക് അനുമോദനം
ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക്ദിന ക്യാമ്പില്‍പങ്കെടുത്ത കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 31 എന്‍ സി സി കേഡറ്റുകളെ എന്‍ സി സി ഗ്രൂപ്പ് ആസ്ഥാനത്തു ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സുരേഷ് ജി. പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചുഎന്‍ സി സി…
ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് മത്സ്യബന്ധന ബോട്ട്, സഹായഹസ്തമായി കോസ്റ്റ് ഗാർഡ്
അഹമ്മദാബാദ്: ആഴക്കടലിൽ മുങ്ങിത്താഴ്ന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. പോർബന്തറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ആഴക്കടലിലാണ് മത്സ്യബന്ധന ബോട്ട് മുങ്ങിത്താഴ്ന്നത്. ബോട്ടിന്…
ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോകുന്നതിനിടെ ടിപ്പറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിലായിരുന്നു അപകടം. ഭർത്താവ് ബിനോയിക്കൊപ്പം സഞ്ചരിക്കുമ്പോൾ നഗരത്തിൽനിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക്…
2024 ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ്
സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തും. 3, 4, 5 സ്റ്റാൻഡേർഡുകളിൽ 2023-24 അധ്യയനവർഷത്തിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികൾ ജൂനിയർ ബാച്ചിലും, 6, 7, 8…
പ്രമേഹത്തിന് ആയൂർവേദ ചികിത്സ
പ്രമേഹ നിയന്ത്രണത്തിനായി ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ നൽകുന്നു. 30നും 60നും ഇടയിൽ പ്രായമുള്ളവർക്ക് പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ രണ്ടാം നമ്പർ ഒപിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ചികിത്സ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 6282925177.
സംസ്ഥാനത്ത് ചൂട് ഉയരുന്നു, ചിക്കൻപോക്സിനെതിരെ ജാഗ്രതാ പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
*കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ശ്രദ്ധിക്കണം സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം.…