അമ്മ വഴക്കു പറഞ്ഞു, വീടുവിട്ടിറങ്ങി പെണ്‍കുട്ടികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്
പത്തനംതിട്ട: റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ എടുത്തിരുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്ന്…
മദ്യലഹരിയില്‍ കാറോടിച്ച് സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍; ആറ് അപകടം, ഒരു മരണം, എട്ടുപേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: മദ്യപിച്ച് കാറോടിച്ച യുവാവ് വരുത്തിയത് ആറ് അപകടങ്ങള്‍. അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന 30 കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ഹെെദരാബാദിലെ ഐടി ഇടനാഴിയില്‍ അപകടങ്ങള്‍ വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഹൈദരാബാദിലെ പ്രഗതി…
പണമടച്ച് സെർച്ച് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിൾ
ഗൂഗിൾ സെർച്ച് പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനമാണ് എ ഐയുടെ സഹായത്തോടെ ലഭ്യമാവുക. ഗൂഗിളിൻ്റെ പരമ്പരാഗതസെർച്ച് എഞ്ചിൻ സൗജന്യമായി തുടരുമെന്നും വരിക്കാർക്ക് തിരയൽ ഫലങ്ങൾക്കൊപ്പം പരസ്യങ്ങൾ ദൃശ്യമാകുന്നത് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൂഗിൾ സെർച്ച് ലോഞ്ച്…
പ്രവാസിയുടെ തണലിൽ ഇന്ദുവിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.
കടയ്ക്കൽ : കാറ്റാടിമൂട് ഭാർഗവ വിലാസത്തിൽ ഇന്ദുവിനും, കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിഞ്ഞു. പ്രവാസിയായ പത്തനംതിട്ട, കോഴഞ്ചേരി കീഴ്പായ്പേരൂർ മേത്തറിൽ വീട്ടിൽ ശോഭന ജോർജ് ഇന്ദുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ വിഷു ദിനത്തിൽ കൈമാറി. ദുബായിൽ 33 വർഷമായി നഴ്സായി…
ആരെല്ലാം ഓൺലൈനിൽ വന്നു? ; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചര്‍ പരീക്ഷിച്ച് വാട്സാപ്പ്
ചാറ്റ് ചെയ്യുന്നത് ഉള്‍പ്പടെ വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും…
നൂറ്റിയാറാം വയസ്സില്‍ സ്വന്തം വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ
നൂറ്റിയാറാം വയസ്സില്‍ സ്വന്തം വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ. 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷിയുള്ളവർക്കും അവരവരുടെ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്)…
സ്വന്തം കല്യാണമല്ലെ, ഒരു ധൈര്യത്തിന് രണ്ടെണ്ണം വീശി; നിലത്തു കാലുറക്കാതെ വരൻ
പത്തനംതിട്ട: സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പത്തനംതിട്ട തടിയൂരിലാണു സംഭവം. വിവാഹത്തിൽ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.പള്ളിമുറ്റത്തെത്തിയ വരന് നിലത്ത്…
തിരഞ്ഞെടുപ്പ് ബോധവൽക്കരണംസൗഹൃദ വടംവലിയിൽ പോലീസ് ജേതാക്കൾ
എല്ലാവരെയും വോട്ട് ജയിക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദവടംവലി മത്സരം ആവേശമായി. പേരിലെ ‘സൗഹൃദം’വിട്ട് പൊരുതിയപ്പോൾ കേരള പോലീസിന് വിജയം. അഡീഷണൽ എസ്പി സുൽഫിക്കർ നയിച്ച ടീമാണ് ജില്ലാ കളക്ടർ എൻ ദേവീദാസ് നയിച്ച റവന്യൂ വകുപ്പ് ടീമിനെ…
സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് യുപി വിദ്യാർത്ഥിക്ക്, നാലാം റാങ്ക് നേടി മലയാളി സിദ്ധാര്‍ത്ഥ്
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.…
കൂറ്റൻ വിഷുക്കണിയൊരുക്കി ലുലു
മരുഭൂമിയിലും സമൃദ്ധിയുടെ വസന്തശോഭയേകി പ്രവാസി മലയാളികൾക്ക് മനം നിറയെ കണികാണാൻ ലുലു ഗ്രൂപ്പ് അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റിലാണ് കൂറ്റൻ ഉരുളിയിൽ പഴങ്ങളും പച്ചക്കറികളുമായി കണി സമൃദ്ധി നിറച്ചത്. 3 മീറ്റർ വ്യാസത്തിൽ തെർമക്കോളിൽ 7…