നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി.
മലയാള സിനിമയിലെ യുവതാരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്തകൾ…
സൈന്യത്തിന് വേണ്ടി ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഡിആർഡിഒ
സൈന്യത്തിന് വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് വിജയകരമായി വികസിപ്പിച്ചത്. ഉയർന്ന ത്രട്ട് ലെവൽ ആറുവരെ നേരിടാനാകുന്ന ജാക്കറ്റ് കാൻപുറിലെ ഡിഫൻസ്…
ഒമാനിൽ വാഹനാപകടം; 2 മലയാളി നഴ്‌സുമാർ മരിച്ചു
ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. വ്യാഴം ഉച്ചയ്ക്ക് മൂന്നോടെ മസ്‌കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. കൊല്ലം കൊട്ടിയം സ്വദേശി മാജിദ രതീഷ്, ഇരിങ്ങാലക്കുട സ്വദേശി ഷർജ, ഈജിപ്ത് സ്വദേശി…
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. നാൽപത് ദിവസം നീണ്ട പ്രചാരണം പൂർത്തിയാക്കിയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. നിലവിൽ ബൂത്തുവകളിൽ…
കുടുംബ വഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ…
പോളിങ് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കാറിടിച്ചു; തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്കില്‍ പോകുന്നതിനിടെ കാര്‍ വന്ന്…
നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി; ഹൃദയം ആലപ്പുഴയിലെ 26കാരന്
മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി പുതുജീവനേകിയത് നാല് പേർക്ക്. കന്യാകുമാരി സ്വദേശിയായ എം രാജയുടെ (38) ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്. മെഡിക്കൽ കോളേജിലെ പത്താമത്തെ ഹൃദയം…
പ്രമുഖ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ്: അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സോഷ്യല്‍മീഡിയകളിലെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ് ലിങ്ക് പ്രചരിക്കുന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇ-മെയില്‍…
സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സുരക്ഷയൊരുക്കാന്‍ 41,976 പൊലീസ് ഉദ്യോഗസ്ഥര്‍.
സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധയിടങ്ങളിലായി 41,976 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 4 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാസര്‍കോഡ്, തൃശൂര്‍, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ സുരക്ഷാക്രമീകരണങ്ങളാണ്…
ചിത്രകലാകാരന്മാര്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് മനോഹര ചിത്രങ്ങള്‍
കൊച്ചി: ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് അതിമനോഹര ചിത്രങ്ങള്‍. ജയിന്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ക്യാമ്പസില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ…