മാരുതി സുസുകി പുതിയ സ്വിഫ്റ്റ് പ്രീ ബുക്കിങ് തുടങ്ങി

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, പുതിയ മോഡൽ എപ്പിക് ന്യൂ സ്വിഫ്റ്റ് കാറിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ഈ നാലാംതലമുറ ഹാച്ച്ബാക്ക് അരീന ഡീലർഷിപ്പുകളിലൂടെയും കമ്പനി വെബ്സൈറ്റിലൂടെയും 11,000 രൂപ നൽകി ബുക്ക് ചെയ്യാം. മാരുതി സുസുകിയുടെ അഭിമാന ബ്രാൻഡായ സ്വിഫ്റ്റ്…

തദ്ദേശ സ്ഥാപനങ്ങൾക്ക്‌  210.51 കോടികൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ ആദ്യ ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗേപാൽ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 210.51 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 149.53 കോടി കോടി രൂപ…

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും…

അറിവിന്റെ പുതുതലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാന്‍ കുടുംബശ്രീ മൈന്‍ഡ് ബ്ലോവേഴ്‌സ്- രജിസ്റ്റര്‍ ചെയ്യാം

പുതു തലമുറയെ അറിവിന്റെയും സര്‍ഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും നൂതന പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ബാലസഭാംഗങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ലോവേഴ്‌സ് ക്യാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്‍പതാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് http://surl.li/tlrje എന്ന ഗൂഗിള്‍ ഫോം…

ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു

രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളുടെ കരടും 4 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയിട്ടുളള തസ്തികകളുടെ പ്രവർത്തനപരവുമായ ആവശ്യകതൾ (Physical and Functionality…

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ് 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ് 9)

2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.…

ഭർത്താവുമായുള്ള തർക്കം; അമ്മ കനാലിലെറിഞ്ഞ ആറ്‌ വയസുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു

ബംഗളൂരു : ഉത്തര കന്നടയിൽ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന്‌ അമ്മ കനാലിൽ എറിഞ്ഞ ആറ്‌ വയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഭിന്നശേഷിക്കാരനായ വിനോദിന്റെ മൃതദേഹമാണ്‌ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്‌. കുട്ടി ഭിന്നശേഷിക്കാരനായതിന്റെ പേരിൽ അമ്മ സാവിത്രി (32) യും അച്ഛൻ…

ഉഷ്ണതരംഗം:വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം. മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖാന്തിരമുളള…

കൊല്ലം ജില്ലാ നഴ്സസ് ദിന വാരാഘോഷം

നഴ്‌സസ്ദിന വാരാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ തുടക്കമായി. കലാ-കായിക മത്സരങ്ങള്‍ സെമിനാറുകള്‍, ക്വിസ്മത്സരങ്ങള്‍, നഴ്‌സസ്ദിന ഘോഷയാത്ര, ആദരവ്, കലാപരിപാടികള്‍ തുടങ്ങിയവയാണ് വാരാഘോഷത്തിന്റെ ഭാഗമാകുന്നത്. 12നാണ് സമാപനം. ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം പുനലൂര്‍ സോമരാജന്‍…

കടയ്ക്കലമ്മയുടെ തിരുമുറ്റത്ത് പടയണിയ്ക്ക് ചുവടുവയ്ക്കാൻ ഇനി കുറുംബ അമ്മ ഇനിയില്ല

കടയ്ക്കൽ പന്തളം മുക്ക് വാലുപച്ചയിൽ ചരുവിള പുത്തൻവീട്ടിൽ കുറുംബ (102) അന്തരിച്ചു. കടയ്ക്കമ്മയുടെ ഇഷ്ട വഴിപാടായ പടയണി പാട്ടിന് ഒപ്പം ചുവടുവയ്ക്കാൻ കുറുമ്പ അമ്മ ഇനിയില്ല. വർഷങ്ങളായി പീടിക മുറ്റത്ത് പടയണി നടത്തിയിരുന്നത് കുറമ്പയും, കുടുംബവുമായിരുന്നു. തലമുറകളായി ലഭിച്ച ഭാഗ്യം കുറുമ്പയും…