പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി കിളിമാനൂർ എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകൾ
കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ വിഭാഗം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ കിളിമാനൂർ സി. ഐ സനൂജ്. എസ് സല്യൂട്ട് സ്വീകരിച്ചു. പരിശീലനം…
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ലഹരി വിരുദ്ധ സന്ദേശ യാത്ര “ഒപ്പം” സംഘടിപ്പിച്ചു.
ലഹരിക്കെതിരെ കുടുംബശ്രീ ഒപ്പമാണെന്ന സന്ദേശമുയർത്തികടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര “ഒപ്പം” എന്ന പേരിൽ സംഘടിപ്പിച്ചു. ഇന്ന് (24-10-2022) വൈകുന്നേരം 3.30 ന് ഇളമ്പഴന്നൂർ, ആനപ്പാറ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
നിലമേൽ Dr. APJ അബ്ദുൽ കലാം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം “അക്ഷരമാണ് ലഹരി, വായനയാണ് ലഹരി” എന്ന സന്ദേശമുയർത്തി, ലഹരി മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി നിലമേൽ Dr. APJ അബ്ദുൽ കലാം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് എക്സൈസ് പ്രിവന്റീവ്…
കടയ്ക്കൽ ദേവീ ക്ഷേത്രം ഊട്ടു പുരയുടെ നിർമ്മണോദ്‌ഘാടനം ബഹു.ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്ദഗോപൻ നിർവ്വഹിച്ചു.
കടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കുന്ന ഊട്ടുപുരയുടെ നിർമ്മാണോദ്‌ഘാടനം ബഹു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ദഗോപൻ നിർവ്വഹിച്ചു. ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്. ദേവി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര…
പഴങ്ങളിൽ നിന്നും ധാന്വേതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം നിലവിൽവന്നു
കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കേരളാ സ്‌മോൾ…
വാട്ടർ അതോറിറ്റിയുടെ സെൽഫ് മീറ്റർ റീഡർ ആപ്പ്, മീറ്റർ റീഡർ ആപ്പ് നവം. ഒന്ന് മുതൽ
ഉപഭോക്താവിന് സ്വയം മീറ്റർ റീഡിങ് നടത്താം മീറ്റർ റീഡിങ് കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി ആവിഷ്കരിച്ച സെൽഫ് മീറ്റർ റീഡർ ആപ്പ്, മീറ്റർ റീഡർ ആപ്പ് എന്നിവ നവംബർ ഒന്നു മുതൽ സംസ്ഥാനത്താകെ പ്രവർത്തനം തുടങ്ങും. ഈ ആപ്ലിക്കേഷനുകളുടെ…
ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 22ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായും ഒക്ടോബര്‍ 23ന് അതിതീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.…
മയക്കുമരുന്നിനെതിരെ തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയും
എംഎൽഎമാർ ഇന്ന് (ഒക്ടോബർ22) ദീപം തെളിയിക്കും മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ22) എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ്…
കഴക്കൂട്ടം ഫ്ളൈഓവർ നവംബർ 15 ന് തുറക്കും
കഴക്കൂട്ടം ഫ്ളൈഓവർ നവംബർ 15 ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2.7 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഫ്ളൈഓവറിന്റെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അവസാനഘട്ട പ്രവർത്തികൾ പൂർത്തിയാക്കി നവംബർ…
ചിറക്കരയില്‍ മാലിന്യ സംസ്‌കരണം ഇനി ഹൈടെക്
ചിറക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണവും സംസ്‌കരണവും ഇനി ഹൈ-ടെക്ക്. ഹരിത കേരളം-ശുചിത്വ മിഷനുകള്‍ സംയുക്തമായി കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ച ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ആധുനീകരിച്ച മാലിന്യസംസ്‌കരണം നടത്തുക. പഞ്ചായത്തില്‍ ക്യൂ.ആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്…