സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവർത്തനങ്ങൾക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ട്രൈബൽ മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകൾക്കുള്ള…

ഭക്ഷ്യ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഭക്ഷ്യ കമ്മീഷൻ പ്രവർത്തനങ്ങൾ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രകാരൻ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.

പുതിയ കുതിപ്പിന് തയ്യാറെടുത്ത് ഇൻകെൽ

സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലുള്ള (പി.പി.പി) കമ്പനിയായ ഇൻകെൽ പുതിയ കുതിപ്പിന്റെ പാതയിൽ. ഇതുവരെ പ്രോജക്ട് മാനേജ്‌മെൻറ് കൺസൾട്ടന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി ഇനി ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടന്റ് മേഖലയിലേക്ക് കൂടി പ്രവേശിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇൻകെലിന്റെ പുതിയ ലോഗോ, നവീകരിച്ച വെബ്‌സൈറ്റ്, പുതിയ…

രാജ്യത്ത് ആദ്യമായി ജില്ലാതല എഎംആർ കമ്മിറ്റികൾ കേരളത്തിൽ

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം എഎംആർ സർവെയലൻസ് റിപ്പോർട്ട് പുറത്തിറക്കി രാജ്യത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റികൾ രൂപീകരിച്ചതായി ആരോഗ്യ…

ചടയമംഗലം മണ്ഡല വികസനത്തിന്‌ 2.56 കോടി അനുവദിച്ചു.

ചടയമംഗലം മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 2.56 കോടി രൂപ അനുവദിച്ചു.ചിതറ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2 കോടി രൂപ ആഭ്യന്തര വകുപ്പിൽ നിന്നും അനുവദിച്ചു. ആയതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക്‌ BLS ആംബുലൻസ് വാങ്ങാൻ…

ദളിത്‌ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ഇട്ടിവ സ്വദേശിനിയായ പട്ടിക ജാതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫിൽഗിരി സ്വദേശി വിനോദ് ആണ് അറസ്റ്റിലായത് നവംബർ 8 ന് രാവിലെ ഏകദേശം 9 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു മാതാവില്ലാത്ത കുട്ടി അമ്മൂമ്മയോടൊപ്പമാണ് താമസം.രാവിലെ അമ്മുമ്മ തൊഴിലുറപ്പിന് പോയപ്പോഴാണ് പ്രതിയായ വിനോദ്…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളത്സവം19,20,26,27 തീയതികളിൽ, സംഘാടക സമിതിയായി

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് ശേഷം കേരളോത്സവങ്ങൾ വീണ്ടും സജീവമാകുകയാണ്കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും നടക്കുകയാണ്. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളത്സവ നടത്തിപ്പിലേക്കായി വിപുലമായ സംഘാടക സമിതിയായി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം…

പ്രാദേശിക സാമ്പത്തിക വികസനം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്.

പ്രാദേശിക സാമ്പത്തിക വികസനം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. ജില്ലാ പഞ്ചായത്ത്‌ ജയൻ സ്മാരക ഹാളിൽ നവകേരളം തദ്ദേശകം 2.0 യുടെ അവലോകനയോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. പ്രാദേശിക സാമ്പത്തിക വികസനം…

ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്: ബിനോയിയെ ആദരിച്ച് മന്ത്രി എം. ബി. രാജേഷ്

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ, ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി പത്ത് സെൻറ് ഭൂമി കൈമാറിയ കൊല്ലം മണപ്പള്ളി സ്വദേശി ബിനോയിയെ നേരിൽ കണ്ട് അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി…

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ‘മമ്മൂട്ടി’

മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു! തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരം. ചിഹ്നം ടോര്‍ച്ച്. ചിരിച്ചുകൊണ്ടുനില്‍ക്കുന്ന മമ്മൂട്ടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വാര്‍ഡില്‍ നിരന്നുകഴിഞ്ഞു. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യർഥനയുമായാണ് ഫ്ളക്സ് ബോര്‍ഡുകള്‍. മമ്മൂട്ടിയെ നായകനാക്കി ജിയോ…