കേരള ചിക്കൻ ഇനി കടയ്ക്കലിലും, കേരള പിറവി ദിനത്തിൽ ആരംഭിയ്ക്കും
കേരള ചിക്കൻ കടയ്ക്കൽ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കേരള പിറവി ദിനത്തിൽ നടക്കും. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിക്കും, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ ആദ്യ…
കരസേന റിക്രൂട്ട്മെന്റ് റാലി; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെ നടക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്‌സന പാര്‍വീണിന്റെ നിര്‍ദേശപ്രകാരം സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്റ്റേഡിയത്തിലെ താമസസൗകര്യവും…
മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.
മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി പതിനെട്ടാം വയസ്സിലാണ് വീരേന്ദ്ര കുമാറിന്റെ ജീവിത…
കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു.
കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു. ഒക്ടോബർ 30 ന് തുടങ്ങുന്ന സർവീസ് ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസമായിരിക്കും. ആഴ്ചയിൽ 3 ദിവസം സർവീസ് ഇതേ സെക്ടറിൽ സർവീസ് നടത്തുന്ന കുവൈറ്റ് എയർവേയ്സിനു പുറമെയാണ്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 51 അഗ്രിക്കൾച്ചറൽ എൻജിനീയർമാരെ നിയമിക്കുന്നു
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കൾച്ചറൽ എൻജിനിയർമാരെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം. നീരുറവ്…
നിയമസഭാ ലൈബ്രറി അംഗത്വം ഇനി മുതല്‍ പൊതുജനങ്ങൾക്കും
നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും.…
മന്ത്രി ചിഞ്ചുറാണി PWD ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
ചടയമംഗലം നിയോജക മണ്ഡലത്തിലെപൊതുമരാമത്തുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന് തീരുമാനങ്ങൾ എടുത്തു.
ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായും നാലുവർഷം കൊണ്ട് ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. നവംബർ…
ജീവിതമാകട്ടെ ലഹരി’ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി
ലഹരിവിമുക്തി ബോധവത്ക്കരണ പരിപാടികളില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ മുഖ്യപങ്കാളികളാകണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഹരി വിമുക്തി ബോധവല്‍ക്കരണ പരിപാടിയായ ‘ജീവിതമാകട്ടെ ലഹരി’ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കുന്ന തിനൊപ്പം…
പുനലൂരില്‍ ലൈഫ് ഭവന സമുച്ചയം പൂര്‍ത്തിയാകുന്നു: വീടും ഭൂമിയുമില്ലാത്ത 44 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു
ഭൂ-ഭവനരഹിതരായ പുനലൂരിലെ 44 കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള കെട്ടിടത്തില്‍ തലചായ്ക്കാം. 5.82 കോടി രൂപ ചെലവഴിച്ച് ലൈഫ് മിഷന്‍ മുഖേന നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. വസ്തുവും വീടുമില്ലാത്ത നഗരസഭാ പരിധിയിലെ കുടുംബങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ അഭയം ഒരുക്കുകയാണ്…