കുരിയോട്ടുമലയിൽ ചെക്ക് ഡാം
കുരിയോട്ടുമല ഫാമിൽ 1.35 കോടി ചെലവിൽ ജില്ലാപഞ്ചായത്ത് ചെക്ക് ഡാം നിർമിക്കുന്നു. ഫാമിലെ പുൽക്കൃഷിക്കും ഉരുക്കൾക്കും ജലലഭ്യത ചെക്ക് ഡാമിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ഉറപ്പാക്കാനാകും. ഫാമിൽ കൂടുതൽ ഉരുക്കളെ വാങ്ങാനും അതുവഴി പാല്‍ ഉല്‍പ്പാദനം വർധിപ്പിക്കാനും കഴിയും. നിലവിൽ പ്രതിദിനം 1500…
കുടുംബശ്രീയെ ആധുനീകരിക്കും: മന്ത്രി എം ബി രാജേഷ്
കുടുംബശ്രീയെ ആധുനീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം മൈതാനത്ത് ആരംഭിച്ച കുടുംബശ്രീ ഉൽപ്പന്ന ഭക്ഷ്യ വിപണന മേള “ആരവം 2022′ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരക്കോടിയിലേറെ വനിതകളാണ് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളത്.…
കോൺഗ്രസ് നേതാവ് കെ ഗോപിനാഥ് അന്തരിച്ചു
പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൃപ്പാളൂർ കെ. ഗോപിനാഥ് (72) അന്തരിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പർ ആണ്.
ശംഖിലി മാൻഷൻ: അരിപ്പ ഇക്കോ ടൂറിസം പ്രദേശത്തു പുതിയ പദ്ധതിയുമായി വനം വകുപ്പ്
നഗരത്തിരക്കുകളിൽ നിന്നും മാറി കാടിന്റെ സൗന്ദര്യം ആസ്വദിച്ചു താമസിക്കാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ തിരുവനന്തപുരം ഡിവിഷനിൽപ്പെട്ട അരിപ്പ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്താണ് ശങ്കിലി മാന്‍ഷന്‍ – കൂടാരങ്ങളും കമ്പകം മാന്‍ഷന്റെയും ഓഫീസ് കെട്ടിട സമുച്ചയങ്ങളും നിർമിച്ചത്.1.87കോടി രൂപയാണ്…
മത്സ്യതൊഴിലാളികൾക്കായി 400 ഫ്ലാറ്റ് ഒരുങ്ങുന്നു ; 81 കോടി രൂപ അനുവദിച്ചു
മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ ഒരുങ്ങുന്നു . തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ആണ് മത്സ്യ തൊഴിലാളികൾക്കായി 400 ഫ്ലാറ്റുകൾ നിർമിക്കുന്നത് . ഇതിനായി സർക്കാർ 81 കോടി രൂപ അനുവദിച്ചു . ഫിഷറീസ് വകുപ്പാണ് ഫ്ലാറ്റുകൾ നിർമ്മിക്കുക .…
കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു
മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന…
കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കാൽ നാട്ടൽ നടന്നു.
കടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കാൽ നാട്ടൽ ചടങ്ങ് ഇന്ന് നടന്നു. ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്.ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ്…
സർക്കാർ ആശുപത്രികളിൽ ക്യാൻസർ പരിശോധനാ ക്ലിനിക്ക് തുടങ്ങും: മുഖ്യമന്ത്രി
ക്യാൻസർ നിയന്ത്രണപദ്ധതിയുടെ ഭാഗമായി, പ്രാരംഭദശയിൽ ക്യാൻസർ രോഗം കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്‌ചയിൽ ഒരുദിവസം ക്യാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് ആരംഭിക്കും. ക്യാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളെയും ജില്ല, -ജനറൽ,…
തെലുങ്ക് നടൻ കൈകല സത്യനാരായണ അന്തരിച്ചു
പ്രശസ്‌ത തെലുങ്ക് നടൻ കൈകല സത്യനാരായണ (87) അന്തരിച്ചു. വെള്ളി പുലർച്ചെ ഹൈദരാബാദ് ജൂബിലി ഹിൽസിലെ വസതിയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുനീണ്ടുനിന്ന അഭിനയ ജീവിതത്തിൽ കൈകല 750ലധികം സിനിമകളിൽ വേഷമിട്ടു. വില്ലനായും സഹനടനായും ഹാസ്യതാരമായും തിളങ്ങി. ഇതിഹാസതാരം എൻ ടി രാമറാവുവിന്റെ…
കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
കല്ലടയാറ്റിൽ ചാടിയ കോവൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് നീണ്ട തിരച്ചിലിനോടുവിൽ കണ്ടെത്തിയത്. കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.ചവറ സ്വദേശി വിദ്യാർത്ഥിനി ഭാഗ്യലക്ഷ്മി ആണ് മരണപ്പെട്ടത് .