കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”ജനുവരി 12 ന് സ്പീക്കർ ഉദ്ഘാടനം ചെയ്യും.
കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”ജനുവരി 12 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ടാണ് കൊല്ലം ജില്ലയിലെ കടയ്ക്കൽ GVHSS ലെ…
ഇനി 5 ചാറ്റുകൾ പിൻ ചെയ്യാം : പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
മെറ്റയുടെ വാട്സാപ്പിൽ മെസ്സേജ് യുവർ സെൽഫ്, വാട്സാപ്പ് അവതാർ എന്നിവയുൾപ്പടെ നിരവധി ടീച്ചറുകൾ അവതരിപ്പിച്ചു. നിലവിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് പിൻ ചെയ്യാൻ കഴിഞ്ഞിരുന്നത് ഇനി മുതൽ ഇത് 5 ചാറ്റുകൾ വരെ പിൻ ചെയ്യാൻ കഴിയും. പ്രധാനപ്പെട്ട ചാറ്റുകൾ നിങ്ങളുടെ…
പുതുവർഷ പുലരിയിൽ സംസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത് 8 പേർ.
കോഴിക്കോട് കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു.തിരുവല്ല ബൈപാസിലെ ചിലങ്ക ജംങ്ഷനിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്.ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച്…
കാബൂളിൽ സ്ഫോടനം പത്ത് മരണം
കാബൂളിലെ സൈനിക വിമാന താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചു താലിബാന്റെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഖാമ പ്രസ്സ് ആണ് വിവരം റിപ്പോർട്ട് ചെയ്തത്. സൈനികവിമാനതാവളത്തിന്റെ പ്രധാന കാവടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ജൗറിയിൽ ഭീകരാക്രമണം:3 പേർ കൊല്ലപ്പെട്ടു; ആയുധധാരികൾക്കായി തിരച്ചിൽ.
രജൗറിയിലെ ദംഗ്രി ഗ്രാമത്തില്‍ ഭീകരാക്രമണം. മൂന്നു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരുക്കേറ്റു. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.50 മീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നുവീടുകളിലാണ് വെടിയൊച്ച കേട്ടതെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് അറിയിച്ചു. ആയുധധാരികളായ…
പത്തനംതിട്ട ഭക്ഷ്യവിഷബാധ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു
പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോർട്ടുകളിൽമേൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.
കുപ്രസിദ്ധ മോഷ്ടാവ് തുളസിധരൻ കടയ്ക്കൽ പോലീസിന്റെ പിടിയിൽ
കുപ്രസിദ്ധ മോഷ്ടാവ് അടൂർ, കള്ളിക്കാട് സ്വദേശി തുളസിധരൻ ആണ് പിടിയിലായത് നിലമേൽ വാടക വീട് എടുത്ത് താമസിച്ചാണ് മോഷണം നടത്തിവന്നത്, പകൽ സമയം ഓട്ടോയിൽ കറങ്ങി നടന്ന് വീടും പരിസരവും കണ്ട് വച്ച് രാത്രിയിൽ മോഷണം നടത്തും. കഴിഞ്ഞ ദിവസം മിഷ്യൻകുന്ന്…
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
2000 ജനുവരി ഒന്ന് മുതൽ 2022 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ജനുവരി 1 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. ശിക്ഷണ…
നവീകരിച്ച പുത്തരിക്കണ്ടം മൈതാനം നാടിന് സമർപ്പിച്ചു
തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുത്തരിക്കണ്ടം മൈതാനം നവീകരിച്ചത്. സാംസ്കാരിക തനിമ ചോർന്ന് പോകാതെ വാണിജ്യ വ്യാപാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇവിടെ. നവീകരണത്തിന്റെ ഭാഗമായി 500 സീറ്റുകളുള്ള ഓപ്പൺ എയർ ആഡിറ്റോറിയം, നാലുകെട്ട് മാതൃകയിലുള്ള ആർട്ട് ഗാലറി,…
2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30,…