കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റി ഓഫീസും, പ്രവാസി സേവ കേന്ദ്രവും ഉദ്ഘാടനം നവംബർ 30 ന്

കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റി ഓഫീസും, പ്രവാസി സേവ കേന്ദ്രവും 30-11-2022 ബുധനാഴ്ച വൈകുന്നേരം 3.30 ന് പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്യും. കടയ്ക്കലിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ ഏരിയ…

കലാകാരന്മാർ ജനങ്ങളുടെ ശബ്ദമാകണം : പ്രകാശ്‌ രാജ്‌

രാജ്യം ഇരുണ്ടകാലത്തിലൂടെ കടന്നുപോകുമ്പോൾ കലാകാരന്മാർ ജനങ്ങളുടെ ശബ്ദമാകണമെന്ന്‌ നടൻ പ്രകാശ്‌ രാജ്‌. താൻ തുടങ്ങിയതും വളർന്നതും നാടകവേദികളിലൂടെയാണ്. ശാഖകളും ചില്ലകളുമുള്ള ഒരു മരമായി സങ്കൽപ്പിച്ചാൽ തന്റെ വേരുകൾ നാടകത്തിൽത്തന്നെയാണ്‌. നാടകകലാകാരൻമാർക്കൊപ്പം ചേരുമ്പോൾ ജീവിതം അർഥപൂർണമായതായി അനുഭവപ്പെടുന്നു. ഫാസിസത്തിനും അടിയന്തരാവസ്ഥക്കുമെതിരെ 2000 ഓളം…

ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം

കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് – യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ സ്വർണ മെഡൽ.പ്രഗതി മൈതാനിയിലെ ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന…

ആകാശം കീഴടക്കിയതിന്റെ ആഹ്ലാദത്തില്‍ 78 കാരിയുള്‍പ്പെടെയുള്ള കുടുംബശ്രീ അംഗങ്ങൾ.

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാര്‍ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്‍ക്കൂട്ടാംഗങ്ങള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (നവംബര്‍ 22) ഒരു യാത്ര പോയി. വിമാനയാത്രയും ഷോപ്പിങ് മാള്‍ സന്ദര്‍ശനവുമൊക്കെയായി ആകെ ആഘോഷകരമായ ഒരു യാത്ര. അയല്‍ക്കൂട്ടത്തിലെ 78വയസ്സുകാരിയായ സതീരത്‌നം ഉള്‍പ്പെടെ 9 പേര്‍…

ഏക മകന്റെ വിയോഗം പകര്‍ന്ന തീരാദുഃഖത്തിലും അവയവദാനത്തിന് സമ്മതം നല്‍കി മാതാപിതാക്കള്‍.

തൃശൂര്‍ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകന്‍ അമല്‍ കൃഷ്ണ (17) യാത്രയായത് നാലുപേര്‍ക്ക് പുതുജീവനേകി. തലവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമലിന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. പീഡിയാട്രിക് ഡോ. ആകാന്‍ഷ ജെയിന്‍, ഡോ. ഡേവിഡ്സണ്‍ ദേവസ്യ എന്നിവര്‍…

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ. 16 കോടി രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്.മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ…

യുവാവ് വർക്കല ഇടവ കാപ്പിൽ കടലിൽ മുങ്ങി മരിച്ചു .

ഭരതന്നൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂടിയാണ് സംഭവം നടന്നത്. ഒരു കല്യാണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അഞ്ചു പേർ വർക്കലയിൽ വന്നതിനുശേഷം അതിൽ രണ്ട് പേർ കാപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. വിഷ്ണുവും മറ്റൊരു സുഹൃത്തും കടലിൽ…

നടുഭാഗം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി

എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വിജയി എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പോലീസിന്റെ ചമ്പക്കുളം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. സി. ബി. എല്‍…

ടുണീഷ്യയെ മറികടന്ന്‌ ഓസ്‌ട്രേലിയ; ലോകകപ്പിൽ ആദ്യജയം

ആഫ്രിക്കൻ കരുത്തരായ ടുണീഷ്യയെ ഒരു ഗോളിന്‌ മറികടന്ന്‌ ഓസ്‌ട്രേലിയ ഖത്തർ ലോകകപ്പിൽ ആദ്യജയം സ്വന്തമാക്കി. ആദ്യപകുതിയിൽ മിച്ചൽ ഡ്യൂക്കാണ്‌ വിജയഗോൾ നേടിയത്‌. ഡെൻമാർക്കിനെ ആദ്യകളിയിൽ തളച്ച ടുണീഷ്യയ്ക്ക്‌ ആ മികവ്‌ നിലനിർത്താനായില്ല. തോൽവിയോടെ ടുണീഷ്യ പുറത്താകലിന്റെ വക്കിലായി. മുപ്പതിന്‌ ചാമ്പ്യൻമാരായ ഫ്രാൻസുമായാണ്‌…

തൃപ്പൂണിത്തുറയിൽ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.

ഓവർ ടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രക്കാരന്റെ മത്സരപ്പാച്ചിലിൽ പിറകിൽ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. തുടർന്നുള്ള പോലീസിന്റെ അന്യോഷണത്തിൽ കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു ആണ് ബൈക്ക് ഓടിച്ചിരുന്നതെന്നു കണ്ടെത്തി.അലക്ഷ്യമായി ബൈക്ക് ഓടിച്ചു അപകടം വരുത്തിയ യാത്രികൻ തിരിഞ്ഞു…