KSTA സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വീടില്ലാത്ത 67 കുടുംബങ്ങൾക്കുള്ള താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

കൊല്ലത്ത് വച്ച് നടക്കുന്ന KSTA സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വീടില്ലാത്ത 67 കുടുംബങ്ങൾക്കുള്ള താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.സംസ്ഥാനത്ത് 100 വീടുകൾ പൂർത്തീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കൊല്ലം ജില്ലയിലെ 12…

33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി; നിര്‍ണായകവിധി

ഭ്രൂണത്തിന് സെറിബ്രൽ വൈകല്യമുള്ളതിനാൽ ഗർഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.ഡൽഹി ഹൈ കോടതി ജഡ്ജി പ്രതിഭ സിംഗ് ആണ് ആരോഗ്യ കാരണങ്ങൾ ചൂടിക്കാട്ടിയ ഇരുപത്തിയാറുകാരിയായ ഡൽഹി സ്വദേശിനിക്ക് ഗർഭ ചിദ്രം അനുവദിച്ചത്.അമ്മയാകുന്ന കാര്യത്തിൽ സ്ത്രീയുടെ തിരഞ്ഞെടുപ്പ് പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു.

നഷ്ടമായ പണത്തെക്കാളും ആ രേഖകളാണ് തിരിച്ചു കിട്ടേണ്ടത്, അതിന് ജീവനെക്കാൾ വിലയുണ്ട്’: ദ​യാബായി

പണവും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവർത്തക ദയാബായി. തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമ്പോൾ, സമരപ്പന്തലിൽ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി ദയാബായി പറഞ്ഞു. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോൾ…

ആശയങ്ങൾ സംരംഭമാക്കാൻ ഡ്രീം വെസ്റ്റര്‍ മത്സരം

നവസംരംഭകര്‍ക്കും ബിസിനസ് താല്‍പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കുവാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് ‘ഡ്രീംവെസ്റ്റര്‍’ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലേക്ക് ആശയങ്ങള്‍ ഡിസംബര്‍ 23 വരെ www.dreamvestor.in ലൂടെ സമര്‍പ്പിക്കാം. 18-35 വയസ്സിന് ഇടയിലുള്ള കേരളത്തില്‍ നിന്നുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു…

കേരള രാജ്യാന്തര ചലച്ചിത്ര മേള,മീഡിയ സെൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

കേരള രാജ്യാന്തര ചലച്ചിത്ര മേള, ഐഎഫ്എഫ്‌കെ ഈ മാസം 9-ാം തീയതി ആരംഭിക്കുകയാണ്. ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ടാഗോര്‍ തീയറ്ററിലെ മീഡിയ സെല്ലിന്റ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി വീണ ജോർജ് നിര്‍വഹിച്ചു. വിവിധ ഭാഷകള്‍, വിവിധ സംസ്‌കാരങ്ങള്‍, വിവിധ സ്വഭാവങ്ങളിലുള്ള…

വിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് മേഖലകളിൽ ഫിൻലാന്റുമായി സഹകരണത്തിന് സാധ്യത

പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഫിന്‍ലാന്റിലെ അറുപതിനായിരത്തോളം ഇന്ത്യക്കാരിൽ നല്ലൊരുഭാഗം മലയാളികളാണെന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം.…

സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; നിര്‍ദേശിച്ചത് ഷംസീർ ഇതാദ്യം.

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്തുനിന്നും യു.പ്രതിഭ, സി.കെ.ആശ എന്നിവർവന്നപ്പോൾ പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയെയും ഉള്‍പ്പെടുത്തി.പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത് ആദ്യമായിയാണ്. വനിതകള്‍ പാനലില്‍ വരണമെന്ന് നിര്‍ദേശിച്ചത് സ്പീക്കര്‍ എ.എന്‍.ഷംസീറാണ്.സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലത്തപ്പോൾ സഭ നിയന്ത്രിക്കുന്നത് സ്പീക്കര്‍ പാനലിലുള്ള അംഗംങ്ങളാണ്…

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; 141  അടിയിലേയ്ക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.ഇന്നലെ വൈകീട്ട് ജലനിരപ്പ് 140.50 അടിയിലെത്തിയിരുന്നു. ജലനിരപ്പ് 141 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുകയും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് തുറന്നു…

നിയമസഭാ സമ്മേളനത്തിന് തുടക്കം

പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ആദ്യരണ്ടുദിവസം നാലുവീതം ബില്‍ സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയക്കും. കേരള ഹൈക്കോടതി സര്‍വീസുകള്‍ (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്‍ ആദ്യദിനമെത്തും. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംസ്ഥാന ജീവനക്കാരുടേതിന്…

ഇൻഡ്യ ക്ലൈമറ്റ് ആൻഡ് ഡവലപ്മെന്റ് പാർട്ണേഴ്സ് മീറ്റ് ഡിസംബർ ഏഴ്, എട്ട് തീയതികളിൽ

അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് ലോകബാങ്ക് സംഘടിപ്പിക്കുന്ന ഇൻഡ്യ ക്ലൈമറ്റ് ആൻഡ് ഡവലപ്മെന്റ് പാർട്ണേഴ്സ് മീറ്റ് ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും. ഡിസംബർ 6 ന് വൈകിട്ട് 6.30 ന് കോവളത്തെ താജ്…