കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കാൽ നാട്ടൽ നടന്നു.

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കാൽ നാട്ടൽ ചടങ്ങ് ഇന്ന് നടന്നു. ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്.ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ്…

സർക്കാർ ആശുപത്രികളിൽ ക്യാൻസർ പരിശോധനാ ക്ലിനിക്ക്‌ തുടങ്ങും: മുഖ്യമന്ത്രി

ക്യാൻസർ നിയന്ത്രണപദ്ധതിയുടെ ഭാഗമായി, പ്രാരംഭദശയിൽ ക്യാൻസർ രോഗം കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്‌ചയിൽ ഒരുദിവസം ക്യാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക്‌ ആരംഭിക്കും. ക്യാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളെയും ജില്ല, -ജനറൽ,…

തെലുങ്ക്‌ നടൻ കൈകല സത്യനാരായണ അന്തരിച്ചു

പ്രശസ്‌ത തെലുങ്ക്‌ നടൻ കൈകല സത്യനാരായണ (87) അന്തരിച്ചു. വെള്ളി പുലർച്ചെ ഹൈദരാബാദ്‌ ജൂബിലി ഹിൽസിലെ വസതിയിലായിരുന്നു അന്ത്യം. ആറ്‌ പതിറ്റാണ്ടുനീണ്ടുനിന്ന അഭിനയ ജീവിതത്തിൽ കൈകല 750ലധികം സിനിമകളിൽ വേഷമിട്ടു. വില്ലനായും സഹനടനായും ഹാസ്യതാരമായും തിളങ്ങി. ഇതിഹാസതാരം എൻ ടി രാമറാവുവിന്റെ…

കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കല്ലടയാറ്റിൽ ചാടിയ കോവൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് നീണ്ട തിരച്ചിലിനോടുവിൽ കണ്ടെത്തിയത്. കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.ചവറ സ്വദേശി വിദ്യാർത്ഥിനി ഭാഗ്യലക്ഷ്മി ആണ് മരണപ്പെട്ടത് .

കൈക്കൂലി കേസില്‍ പിടിയിലായ എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ലിസ്റ്റും നല്‍കാന്‍ എംബിഎ വിദ്യാര്‍ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. എംബിഎ വിഭാഗത്തിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി സി ജെ എല്‍സിയാണ് (48) പിരിച്ചു വിട്ടത്. 2022 ജനുവരി 29നാണ് കൈക്കുലി…

സൂപ്പർടേസ്റ്റിൽ കഫേ കുടുംബശ്രീ

നഗരവസന്തം പുഷ്പമേളയിൽ കുടുംബശ്രീയുടെ ഫുഡ്‌കോർട്ട്, കഫേ കുടുംബശ്രീ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്‌തു. കുടുംബശ്രീ പ്രവർത്തകരോടൊപ്പം നിലവിളക്കുകൊളുത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിലെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള സുവർണാവസരമാണ് ഫുഡ്‌കോർട്ടെന്നും എല്ലാവരും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വിഭവങ്ങൾ രുചിച്ചുനോക്കിയ…

ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി സാം കറൻ; 18.5 കോടിക്ക്‌ പഞ്ചാബിൽ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറൻ. കൊച്ചിയില്‍ നടക്കുന്ന താര ലേലത്തില്‍ 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് സാം കറണിനെ സ്വന്തമാക്കിയത്. കറണായി മുന്‍ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ…

സിക്കിമില്‍ വാഹനാപകടത്തില്‍ 16 സൈനികര്‍ മരിച്ചു

സിക്കിമില്‍ സേനാവാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനാറുപേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം ഉണ്ടായത്.

നീണ്ടകര പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഭൂമി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

നീണ്ടകര പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഭൂമിയിലെ വിവിധ ഭാഗങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പോര്‍ട്ടുമായി ബന്ധപ്പെട്ട ഭൂമി, ഗോഡൗണുകള്‍, ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ വിലയിരുത്തിയത്. ഭൂവിനിയോഗം സംബന്ധിച്ച് കേരള മാരിടൈം ബോര്‍ഡ്,…

ടെക്‌നോപാര്‍ക്കിന് വന്‍ നേട്ടം: 1,274 കോടി രൂപയുടെ വളര്‍ച്ച, കയറ്റുമതി വരുമാനം 9,775 കോടി.

ടെക്നോപാർക്ക് പുതിയ ഉയരങ്ങളിലേയ്ക്കു കുതിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം 9,775 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ടെക്‌നോപാര്‍ക്ക് നേടിയത്. ഇതിനുപുറമെ, ജി.എസ്.ടി നികുതി കൃത്യമായി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിൻ്റേയും…