തൊളിക്കോട് യു.ഐ.ടിയിലെ പഠനം ഇനി സ്വന്തം ബഹുനിലമന്ദിരത്തില്‍

കേരള സര്‍വ്വകലാശാലയുടെ തൊളിക്കോട് യു.ഐ.ടി. പ്രാദേശിക കേന്ദ്രത്തിനായി നിര്‍മിച്ച പുതിയ ബഹുനിലമന്ദിരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. യു.ഐ.ടി.യില്‍ ബിരുദാനന്തരബിരുദം ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അരുവിക്കര മണ്ഡലത്തില്‍ ഒരു കോളേജ് നിര്‍മ്മിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി…

സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്

സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ.് കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ…

മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 മുതൽ മേയ് 20 വരെ.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 ന് അവസാനിക്കുന്ന വിധത്തില്‍ പരിപാടി ആസൂത്രണം ചെയ്യും. നൂറുദിന കര്‍മ്മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു.…

മനസോടിത്തിരി മണ്ണ്‌; ഭൂരഹിതർക്കായി 57 സെന്റ് ഭൂമി നൽകി മൊയ്തു മാനുക്കാസ്

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻ ജനമേറ്റെടുക്കുന്നു. തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്‌തു മാനുക്കാസ്‌ മനസോടിത്തിരി മണ്ണ്‌ പദ്ധതിയിലേക്ക്‌ 57 സെന്റ് ഭൂമിയാണ് വിട്ടുനൽകിയത്. തൃശൂർ ദേശമംഗലത്തുള്ള…

ഒന്നാം പാഠപുസ്തകത്തിലും അക്ഷരമാല മടങ്ങിയെത്തി

ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലും മലയാളം അക്ഷരമാല മടങ്ങിയെത്തി. അക്ഷരമാല ഉൾപ്പെടുത്തിയ മലയാളം മൂന്നാം വോള്യം പുസ്തകം ക്രിസ്മസ് അവധിക്കു ശേഷം ഇന്നലെ സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്കു ലഭിച്ചു. സർക്കാർ നിയോഗിച്ച ഭാഷാ പരിഷ്കരണ സമിതി നിർദേശിച്ച…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023 24 വാർഷിക പദ്ധതി രൂപീകരണത്തിന് വേണ്ടി വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.…

കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി വനിതകളുടെ സംഘങ്ങൾ രൂപീകരിക്കണം: മന്ത്രി ഡോ. ആർ. ബിന്ദു

ഭിന്നശേഷിക്കാരായ വനിതകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് കുടുബശ്രീ മാതൃകയിൽ വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷിക്കാരായ വനിതകളെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തേണ്ടതു സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി…

കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കാനഡ മാക്മാസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ഓഫ് മെഡിസിൻസ് പ്രൊഫ. സലിം യൂസഫിനാണ് ഇത്തവണത്തെ കൈരളി ഗ്ലോബൽ ലൈഫ് ടൈം…

ഘര്‍ഷണം പരിശോധിക്കാൻ ട്രൈബോ ടെസ്റ്റര്‍ വികസിപ്പിച്ച് തിരുവനന്തപുരം എൻജിനീയറിങ് കോളേജ്

വസ്തുക്കളുടെ ഘര്‍ഷണസ്വഭാവം പരിശോധിക്കാന്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് (സിഇടി) മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം വികസിപ്പിച്ചെടുത്ത ഉപകരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. ഒന്നിലേറെ പ്രതലങ്ങള്‍ തമ്മിലുരസി നീങ്ങുന്നത് മിക്ക യന്ത്രങ്ങളിലുമുണ്ട്. റോട്ടറി സ്‌ലൈഡിങ്, ഗ്രൈന്‍ഡിങ്, പിസ്റ്റണ്‍, ബ്രേക്ക് ഡിസ്‌ക് തുടങ്ങിയവ ഉദാഹരണങ്ങള്‍. അങ്ങനെ…

കോട്ടുക്കൽ ഫാമിൽ 7 കോടിയുടെ വികസനം ഉടൻ

കോട്ടുക്കൽ ജില്ലാ കൃഷിഫാമിൽ ഏഴുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ. കോട്ടുക്കൽ മേളക്കാട് സ്ഥാപിച്ച പ്രവേശന കവാടത്തിന്റെ സമർപ്പണ ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു. നബാർഡിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ഫാമിൽ വികസന പദ്ധതികൾ…