സ്പോർട്സാണ് ലഹരി എന്ന സന്ദേശമുയർത്തി നിലമേൽ നാദം ക്ലബ്ബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സ്പോർട്സാണ് ലഹരി എന്ന സന്ദേശമുയർത്തി നിലമേൽ നാദം ക്ലബ്ബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുജിത്.എസ്.എൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഭിലാഷ്.ആർ അദ്ധ്യക്ഷത വഹിച്ചു.നിലമേൽ നാദം വിന്നേഴ്സും, ചടയമംഗലം TCC റണ്ണേഴ്സ്…

കടയ്ക്കൽ ഗവ: യു. പി. എസി ൽ ഉയരുന്നു “വർണ്ണക്കൂടാരം”
ഉദ്ഘാടനം ഫെബ്രുവരി 25 ന് മന്ത്രി ചിഞ്ചു റാണി നിർവ്വഹിക്കും

പ്രീ പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച്കൊണ്ട് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹു മൃഗ സംരക്ഷണ, ക്ഷീര…

മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ ഇനി പെൺകുട്ടികൾക്കും പഠിക്കാം

മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ യുപി, ഹൈസ്‌കൂൾ വിഭാഗത്തിൽ 50 വർഷങ്ങൾക്കുശേഷം പെൺകുട്ടികൾക്ക്‌ പ്രവേശനം അനുവദിച്ചതിന്റെ പ്രഖ്യാപനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. അടുത്ത അധ്യയന വർഷം മുതൽ പെൺകുട്ടികളും പഠിക്കാനെത്തും. നിലവിൽ 5 മുതൽ…

കൊല്ലത്ത്‌ 50 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മിനിലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളി പൊലീസ്‌ പിടികൂടി. 94,410 പായ്‌ക്കറ്റ്‌ പുകയില ഉൽപ്പന്നങ്ങളാണ്‌ മിനിലോറിയിൽ ഉണ്ടായിരുന്നത്‌. ചകിരിച്ചോർ നിറച്ച ചാക്കുകൾക്ക്‌ അടിയിലായാണ്‌ ഇവ സൂക്ഷിച്ചിരുന്നത്‌. വെള്ളി രാത്രി 11.30ന്‌ ദേശീയപാതയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്‌.…

ശ്രീ അരത്തകണ്ടപ്പൻ ക്ഷേത്രത്തിൽ കുതിരയെടുപ്പ്

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച കുതിരയെടുപ്പ് 18-02-2023 വൈകുന്നേരം 5 മണിയ്ക്ക് നടന്നു. ക്ഷേത്രചാര പ്രകാരം ഗജവീരൻ ഇഭകുല രാജകേസരി പുതുപ്പള്ളി സാധുവിന്റെ പുറത്ത് അരത്തകണ്ടപ്പന്റെ തിടമ്പേറ്റി താലപ്പൊലിയുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മണലുവട്ടം, പൊതിയാരുവിള നാട് ചുറ്റി തിരിച്ച് ക്ഷേത്ര സന്നിധിയിൽ എത്തി.…

ആകാശച്ചിറകിലേറി കുരുന്നുകൾ

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കായി വിമാനയാത്രയൊരുക്കി സംസ്ഥാന സർക്കാർ. ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥികളാണ് സർക്കാർ പിന്തുണയോടെ ആദ്യമായി വിമാനത്തിൽ പറന്നിറങ്ങിയത്. ദേശീയതല പഠനയാത്രയുടെ ഭാഗമായാണ് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് കുട്ടികൾ കൊച്ചിയിലേക്ക്‌ യാത്രചെയ്തത്. മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ…

കൈറ്റ് വിക്ടേഴ്‌സിൽ SSLC, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 19 മുതൽ 25 വരെ SSLC, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല്…

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം പരീക്ഷ ജൂൺ മൂന്നിന്

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 – ന് ഏതെങ്കിലും…

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ മെഷീന്റെ സ്വിച്ചോൺ 17-02-2023 രാവിലെ 10.30 ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത്‌…

നിഷിന്റെ  75-ാമത് ഓൺലൈൻ സെമിനാർ ഫെബ്രുവരി 18ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ഉം, സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓൺലൈൻ ഡിസെബിലിറ്റി അവയർനെസ്സ് സെമിനാർ) ഫെബ്രുവരി 18ന് ‘ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും കുറയ്ക്കുന്നതിനുള്ള…