കാണാനില്ലായിരുന്ന കടയ്ക്കൽ സ്വദേശിയെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാണാനില്ലായിരുന്ന കടയ്ക്കൽ സ്വദേശിയെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ കിരാല കൊടിവിള വീട്ടിൽ സുദേവനെയാണ്(64) കിരാല ജംഗ്ഷനിൽ ഉള്ള ആൾ പാർപ്പില്ലാത്ത വീടിനുള്ളിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി സുദേവനെ കാണ്മാനില്ലായിരുന്നു. കടയ്ക്കൽ പോലീസ് എത്തി…

“സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം

അഷ്‌ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം. 90പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസ് കൊല്ലം ബോട്ട് ജെട്ടിക്കു സമീപം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി.…

ആഗോള മാധ്യമപുസ്തക പുരസ്‌കാരം ജോസി ജോസഫിന്

കേരളീയരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമിയുടെ ആഗോള പുരസ്‌കാരത്തിന് വിഖ്യാത അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫിന്റെ 'നിശബ്ദ അട്ടിമറി (ദി സൈലന്റ് കൂ) എന്ന പുസ്തകം അർഹമായി. 50,000/ രൂപയും പ്രശസ്തി പത്രവും ശിൽപ്പവും…

എസ്.വി. ഉണ്ണിക്കൃഷണൻ നായരും എസ്. സതീശ ചന്ദ്ര ബാബുവും ജില്ലാ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയർമാന്മാർ

ജില്ലാ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി സൗത്ത് സോൺ ചെയർമാനായി റിട്ട. സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായരെയും നോർത്ത് സോൺ ചെയർമാനായി റിട്ട. സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എസ്. സതീശ ചന്ദ്ര…

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ ‘കരുതല്‍ കിറ്റ്’

സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നൂതന സംരംഭമാണിത്. ആദിവാസി…

നിലമേൽ നാദം ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, നിലമേൽ WE CARE ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്2023 മാർച്ച് 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിക്കുന്നു.0474 2433411, 88486543619400736275

കടയ്ക്കൽ സ്വദേശിയെ കാണ്മാനില്ല

കടയ്ക്കൽ, കിരാല കൊടിവിള വീട്ടിൽ സുദേവനെ 2023 മാർച്ച്‌ 6 മുതൽ കാണ്മാനില്ല.65 വയസ്സ് പ്രായം വരും. മാർച്ച്‌ 6 ന് ജോലിയ്ക്ക് പോകുന്നു എന്ന്‌ പറഞ്ഞാണ് വീട്ടിൽ നിന്നും പോയത് .കെട്ടിട തൊഴിലാളിയാണ് സുദേവൻ, ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം…

ദീപ്തി സജിന്റെ പ്രഥമ കവിത സമാഹാരം ഭ്യംഗാനുരാഗത്തിന്റെ കവർ പേജ് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കടക്കൽ കോട്ടപ്പുറം സ്വദേശിനിയും അധ്യാപികയും, കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയുടെ ലൈബ്രേറിയനും,യുവകലാസാഹിതിയുടെ കടക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ യുവകവിയും എഴുത്തുകാരിയുമാണ് ദീപ്തി സജിൻ. ആനുകാലികങ്ങളിലൂടെയും,മാഗസിനുകളിലൂടെയും,നവമാധ്യമങ്ങളിലൂടെയും നിരവധി കവിതകൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. സാഹിത്യത്തിൽ കാവ്യകൗമുദി പുരസ്കാരം, സാഹിത്യപ്രതിഭ പുരസ്കാരം, അരീക്കോട് പുരസ്കാരം…

ചിതറ സർവീസ് സഹകരണ ബാങ്ക് മടത്തറ ബ്രാഞ്ചിൽ പ്രഭാത സായാഹ്നശാഖ തുറന്നു.

സംസ്ഥാനത്തെ സഹകരണേ മേഖലയി ലെ സജീവമായ മുന്നേറ്റങ്ങളെ തകർക്കുന്നതിനായി മൾട്ടി കോർപ്പറേറ്റ് താൽപര്യങ്ങളുമായി മുന്നോട്ട് വരുന്നേ കേന്ദ്രസർക്കാർ നിലപാടുകളെ കേരളത്തിലെ സഹകാരി സമൂഹം മുൻ കാലങ്ങളിലെന്ന പോലെ തന്നെ ചെറുത്തു നിൽക്കുക തന്നെ ചെയ്യും ചിതറ സർവീസ് സഹ ക രണ…

തടി കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു

തടി കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു.കലയപുരത്ത് കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. നാദാപുരത്ത് നിന്നും തമിഴ്നാട്ടിലേക്ക് തടിയും കയറ്റി വന്ന ലോറിയാണ് മൈലം തോട്ടിലേക്ക് മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും കൊല്ലത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.