നടനം പ്രോഗ്രാം ഏജൻസി ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 16 ഞായർ

കടയ്ക്കൽ ആൽത്തറമൂട്ടിൽ കഴിഞ്ഞ 8 വർഷക്കാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന നടനം പ്രോഗ്രാം ഏജൻസിയുടെ പുതിയ ഓഫീസ് കടയ്ക്കൽ താലം ജൂവലറിയ്ക്ക് സമീപമുള്ള കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിയ്ക്കുകയാണ്. ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 16 ഞായറാഴ്ച 9.30 ന് മുൻ കാല നാടക പ്രവർത്തകനും,…

ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽ ചെയർ

ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകി അനുയോജ്യമായ തൊഴിലിൽ ഏർപ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ചിട്ടുള്ള വ്യക്തികളിൽ നിന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.…

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്വെയറുകളിൽ പരിശീലനം നൽകും. കോഴ്സിന്റെ ഭാഗമായി…

ഫ്രീഡം ഫെസ്റ്റ് 2023 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ വെബ്‌സൈറ്റ് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി ഡിജിറ്റൽ ടെക്‌നോളജി, ഇന്നൊവേഷനും സമൂഹവും, സ്റ്റാർട്ടപ്പുകളും ഇന്നൊവേഷനുകളും, മെഡിടെക്, എഡ്യൂടെക്, മീഡിയാടെക്, ഇ-ഗവേണൻസ്,…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേസമയം 2 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍

ഭര്‍ത്താവിന്റെ അവയവയങ്ങള്‍ ദാനം ചെയ്ത് പൂര്‍ണ ഗര്‍ഭിണി 4 പേരെ രക്ഷിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിയ്ക്കും (48), മയ്യനാട് സ്വദേശിയ്ക്കുമാണ് (54) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ…

കൊല്ലം ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസുകൾ ‘സ്മാർട്ടായി’

കൊല്ലം ജില്ലയിലെ മുളവന, തൃക്കടവൂര്‍, കൊല്ലം വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്‌ഘാടനം റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകൾ നിർമിച്ചത്.…

കെ.എസ്.ആർ.ടി.സി ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ്

കെ.എസ്.ആർ.ടി.സി ടേക്ക് ഓവർ സർവീസുകളിൽ യാത്രക്കാർക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ ബസ് സർവ്വീസുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ സ്വകാര്യ…

കടയ്ക്കൽ സ്വദേശി ഗ്രേഡ് എസ് ഐ കാസർഗോഡ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ കൊല്ലായിൽ സ്വദേശി കാസർഗോഡ് ട്രാഫിക് എസ് ഐ ബൈജു(54) വിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച്ച ഡ്യൂട്ടിയ്ക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഭാര്യയോടും, മക്കളോടും ഒപ്പം നേരത്തെ കാസർകോട് തന്നെയാണ് താമസിച്ച് വന്നിരുന്നത്. ഒരു വർഷം…

വിനോദത്തിന്റെയും വിജ്ഞാനത്തിന്റേയും വേനൽക്കാല ഉത്സവം: സമ്മർ സ്‌കൂളിന് തുടക്കമായി

*ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ സ്‌കൂളിന് ലൈബ്രറി ഓഡിറ്റോറിയത്തിൽ തുടക്കമായി. അവധിക്കാലത്തെ ആഘോഷകരമാക്കുന്ന ക്ലാസുകൾ, മുഖാമുഖങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ അനുഭവ വിവരണം കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമ്മർ…

ദേശീയ പഞ്ചായത്ത് രാജ് അവാർഡ്: കേരളത്തിന് അഞ്ചു പുരസ്കാരങ്ങൾ

2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡുകളിൽ കേരളത്തിന് 5 അവാർഡുകൾ ലഭിച്ചു. ദേശീയതലത്തിൽ 9 തീമുകളിൽ ആകെയുള്ള 27 തീമാറ്റിക്ക് അവാർഡുകളിൽ രണ്ട് ഒന്നാം റാങ്കുകളും ഒരു രണ്ടാം റാങ്കും ഒരു മൂന്നാം റാങ്കും കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾക്ക് ലഭിച്ചു.…