ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ

എം.2-20681/2022/സി.ഇ.ഐ നമ്പർ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ -2022 കേരളത്തിലെ എല്ലാ ജില്ലകളിലും മെയ് 11ന് നടത്തും. വിവരങ്ങൾക്ക്: 0471 2339233.

പുനർഗേഹം: 644 ഫ്ളാറ്റുകൾ കൂടി ഒരുങ്ങുന്നു, പുതുതായി 540 എണ്ണത്തിന് കൂടി അനുമതി

ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പണിപൂർത്തിയായി വരുന്നത് 644 ഫ്ളാറ്റുകൾ. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഫ്ളാറ്റുകൾ ഒരുങ്ങുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ഛയത്തിൽ 400 ഫ്ളാറ്റുകളുടെയും ആലപ്പുഴ മണ്ണുംപുറത്തെ ഭവന സമുച്ഛയത്തിൽ 228 ഫ്ളാറ്റുകളുടെയും മലപ്പുറം നിറമരുതൂരിലെ…

അഗ്നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങൾ

നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആറ് ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, മൂന്ന് ട്രൂപ്പ് ക്യാരിയറുകൾ, 35 ഫസ്റ്റ് റെസ്‌പോൺസ് വാഹനങ്ങൾ, 12 ഫയർ ടെൻഡറുകൾ,…

സ്വപ്നപദ്ധതിക്ക് തുടക്കം; കേരളത്തിലെ ആദ്യ ഗ്രാമഭവൻ ആര്യനാട് പഞ്ചായത്തിൽ

ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ ‘ഗ്രാമഭവൻ’ പദ്ധതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.ആര്യനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമ്പൂർണമായും ഡിജിറ്റലാകുന്നതിന്റെ…

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം  ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സ് 2023 ജൂൺ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ.…

സൗജന്യ കശുമാവ് ഗ്രാഫ്റ്റുകൾ

കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്ട്രേഷൻ ആരംഭിച്ചു. www.kasumavukrishi.org മുഖേനയും, അപേക്ഷ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തും ബന്ധപ്പെട്ട ജില്ലാ ഫീൽഡ്…

കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം)

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന…

വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ സമ്മാനിച്ച് തിരുവോണം കാറ്ററിംഗ് സർവ്വീസ്. ഇരുപതാം വർഷത്തിലേക്ക്

കഴിഞ്ഞ ഇരുപത് വർഷങ്ങൾ മനസ്സിനൊത്ത വിഭവങ്ങൾ നാടിന് സമ്മാനിച്ച സ്ഥാപനമാണ് തിരുവോണം കാറ്ററിംഗ് സർവ്വീസ്. കടയ്ക്കൽ ആൽത്തറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്നു, ചെറുതും, വലുതുമായ ഏത് ആഘോഷങ്ങളിലും, ജനങ്ങളുടെ വിശ്വാസം നേടി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. തനത് നാടൻ വിഭവങ്ങൾക്ക് പുറമെ നോർത്ത്…

ഉജ്ജ്വല തൊഴിലാളി റാലിയോടെ കടയ്ക്കലിൽ മെയ്‌ ദിനം ആഘോഷിച്ചു.

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം.മുതലാളിവത്കരണത്തിന്റെ ചൂഷണങ്ങൾക്കിടയിലും ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ ശക്തിയായി തൊഴിലാളികൾ നിലകൊള്ളുന്നു എന്നത് ഈ ലോക തൊഴിലാളി ദിനത്തിൽ കരുത്തുപകരുന്ന പ്രതീക്ഷകൂടിയാണ്. സംഘടിത തൊഴിലാളി റാലിയോടെ കടയ്ക്കലിൽ മെയ്‌ ദിനം സംഘടിപ്പിച്ചു. കടയ്ക്കൽ…

മെഡിസെപ്പ് മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന് (മെയ് 1)

*മെഡിസെപ്പ് വഴി ഇതുവരെ 592 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കി സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ…