മലയാളത്തിൽ രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമസഭാ സമിതിക്ക് പരാതി നൽകാം

പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന രേഖകൾ മലയാളത്തിലായിരിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ അവ മറ്റു ഭാഷകളിൽ മാത്രം പുറപ്പെടുവിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാന സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ കേരള നിയമസഭ ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി മുമ്പാകെ സമർപ്പിക്കാം. ചെയർമാൻ/സെക്രട്ടറി, ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി, നിയമസഭാ സെക്രട്ടേറിയറ്റ്,…

ശിശുക്ഷേമ സമിതിക്ക് വാഹനം സമ്മാനിച്ച് യൂസഫലി

കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിക്ക്‌ വാഹനം വാങ്ങി നൽകി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലി. സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽനടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോലും രേഖകളും ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ മന്ത്രി വീണാ ജോർജിന്…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം. കടയ്ക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 34 ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ കൈമാറി. വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ, പഞ്ചായത്ത്‌ സ്ഥിരം സമിതി…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇടത് മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ ഈ മാസം 21 ന് നടക്കേണ്ട തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ ബാങ്ക് ഡയറക്ട് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ജനറൽ മണ്ഡലത്തിലേയ്ക്ക് 9 പേരും, വനിത മണ്ഡലത്തിലേക്ക് 3 പേരും, പട്ടികജാതി മണ്ഡലത്തിലേയ്ക്ക് ഒരാളും, നിക്ഷേപക മണ്ഡലത്തിൽ ഒരാളും…

സ്‌നേഹയാനം പദ്ധതി: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് 25 ഇ-ഓട്ടോകൾ വിതരണം ചെയ്തു.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ”സ്‌നേഹയാനം’ പദ്ധതിയിലുൾപ്പെടുത്തി 25ഇ-ഓട്ടോകൾ മന്ത്രി ആർ ബിന്ദു വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ മക്കൾക്ക് മുഴുവൻ സമയവും കൂട്ടിരിക്കുന്നതിനാൽ മറ്റു ജോലികൾക്ക് പോകാൻ സാധിക്കാത്ത അമ്മമാർക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പിക്കുന്ന പദ്ധതിയാണ്…

കടയ്ക്കലിൽ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

കടയ്ക്കലിൽ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു കടയ്ക്കൽ അർത്തിങ്ങലിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന വെള്ളാർവട്ടം കിടങ്ങിൽ സ്വദേശി സുരയുടെ മകൻ സാജു (38) ആണ് മരിച്ചത്. ഭാര്യയായ പ്രിയങ്ക കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ. ഇന്ന് ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ സാജു ഭാര്യയുമായി…

ജീവൻ ദീപം ഒരുമ ഇൻഷുറൻസ് പദ്ധതിയിൽ 11.28 ലക്ഷം വനിതകൾ അംഗങ്ങളായി

കുറഞ്ഞ പ്രീമിയം നിരക്കിൽ മികച്ച ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ജീവൻ ദീപം ഒരുമ പദ്ധതിയിൽ ഇതുവരെ 11,28,381 കുടുംബശ്രീ വനിതകൾ അംഗങ്ങളായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം (59298), കൊല്ലം (88677), പത്തനംതിട്ട (32896),…

കുടുംബശ്രീ യൂട്യൂബ് മില്യൺ പ്ലസ് കാമ്പയിൻ ആരംഭിക്കുന്നു

കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രിപ്ഷൻ വർദ്ധിപ്പിക്കുന്നതിനായി മില്യൺ പ്ലസ് കാമ്പയിൻ നടത്തും. 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബൈഴ്സാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിൽ 1.39 ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 2021 തുടക്കത്തിൽ…

19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് മെയ് 30ന്

ഒൻപത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 30 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം മെയ് 4 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 11 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12 ന് വിവിധ…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഏപ്രിൽ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…