മാബൂനി ഷിറ്റോ -റിയു കരാട്ടെ -ഡോ ഇന്റർനാഷണൽ ക്ലാസുകൾ ആരംഭിച്ചു.

മാബൂനി ഷിറ്റോ -റിയു കരാട്ടെ -ഡോ ഇന്റർനാഷണൽരാഗതരംഗിണിയിൽ തുടങ്ങിയ ക്ലാസിനു ബഹു: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മനോജ് കുമാർ.എം ഭദ്രദീപം തെളിയിച്ചു. രാഗതരംഗിണി ചെയർമാൻ ജെ.പുഷ്പരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിങ്ങേലി വാർഡ് മെമ്പർ സബിത. ഡി. എസ്, പന്തളംമുക്ക്…

കൊല്ലത്ത് നടന്ന ദേശീയ സരസ് മേള സമാപിച്ചു

ആശ്രാമം മൈതാനത്ത് ചരിത്രം തീർത്ത് ദേശീയ സരസ് മേള സമാപിച്ചു. ഏപ്രിൽ 27 മുതൽ ആരംഭിച്ച മേളയിൽ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാംസ്കാരിക, ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിക്കാനെത്തിയത് ആറു ലക്ഷത്തിലേറെ പേരാണ്. 15 കോടിയിലധികം വിറ്റുവരവ് നേടി. ഫുഡ് കോർട്ടിൽ നിന്ന് മാത്രം…

81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍.

ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെ കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് 81 ലക്ഷം രൂപ…

ചിതറ പഞ്ചായത്ത് പാങ്ങലുകാട്-മുതയിൽ-കല്ലുവെട്ടാംകുഴി റോഡ് സഞ്ചാരയോഗ്യമാക്കണം.

യാത്ര ദുരിതം PMGSY (2021-2022) പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്ത് പാങ്ങലുകാട്-മുതയിൽ-കല്ലുവെട്ടാംകുഴി റോഡ് ന്റെ പണി ഇതുവരെ തുടങ്ങിയില്ല.ഇതിന്റെ ഭാഗമായി ആറ് മാസം മുമ്പാണ് ജെസിബിയുമായെത്തി കരാറുകാരൻ റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളിൽത്തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ…

“കരുതലും കൈത്താങ്ങും” – കരുനാഗപ്പള്ളി താലൂക്ക്തല അദാലത്തില്‍ തീര്‍പ്പായത് 346 പരാതികള്‍.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ കരുനാഗപ്പള്ളി താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ ബഹു.ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍…

ബ്രിട്ടനിൽ എരുമേലിയുടെ കൊച്ചുമകൾ പ്രായം കുറഞ്ഞ കൗൺസിലറായി

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി എരുമേലിയുടെ കൊച്ചുമകൾ അലീന. തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതാകട്ടെ മുൻ മേയർമാരെ. പത്തനംതിട്ട റാന്നി സ്വദേശിയും ബ്രിട്ടനിലെ മുൻ മേയറുമായ ടോം ആദിത്യയുടെ മകളാണ് അലീന. അമ്മ ലിനി എരുമേലി മഞ്ഞാങ്കൽ കല്ലമ്മാക്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകളാണ്.…

എം. ഡി. എം. എ കേരളത്തിലെത്തിയ്ക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ

മാരക ലഹരി മരുന്നായ എം.ഡി എം.എ കേരളത്തിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ ചരുവിള വീട്ടിൽ അൽ ആമീൻ (26) ആണ് അറസ്റ്റിലായത്.ഇയാൾ ലഹരിവസ്തുക്കൾ പതിവായി വിൽപ്പനയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന നാവായിക്കുളം സ്വദേശിയായ അഖിൽ കൃഷ്ണനെ…

പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണം പൂര്‍ത്തിയായി

പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരണം പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. നവംബറിലാണ് തൂക്കുപാലം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പാലത്തിലെ ലോഹഭാഗങ്ങളുടെ സംരക്ഷണം, പെയിന്റിങ്, കല്കമാനങ്ങളുടെ അറ്റകുറ്റപ്പണി, കല്‍ക്കെട്ടുകളുടെ പുനര്‍നിര്‍മാണം, ദ്രവിച്ച തമ്പകത്തടികള്‍…

ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. https://Pearl.registration.Kerala.gov.in എന്നപോർട്ടലിലെ ‘Certificate’ മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ആവശ്യമായ ഫീസ് ഓൺലൈൻ വഴി അടച്ച് സമർപ്പിക്കുന്ന അപേക്ഷകളുടെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ…

കെ-ടെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം

2023 മാർച്ചിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം മെയ് 12, 15 തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷ യഥാക്രമം മെയ് 30, 31 തീയതികളിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. വിശദമായ പരീക്ഷാ സമയക്രമം ktet.kerala.gov.in, www.keralapareekshabhavan.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.