ഇന്നലെ കടയ്ക്കലിൽ നിന്നും അശ്രയ കേന്ദ്രം ഏറ്റെടുത്ത മുജീബ് റഹ്മാൻ ഹൃദയഘാതം മൂലം അന്തരിച്ചു.

കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ വളവുപച്ച സ്വദേശിയെ കൊട്ടാരക്കര ആശ്രയ കേന്ദ്രം ഇന്നലെ 16-05-2023 ൽ ഏറ്റെടുത്തിരുന്നു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. പ്രവാസി ആയിരുന്ന മുജീബ് റഹ്മാന് ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്, കുടുംബവഴക്കിലൂടെ വീട് വീട്ടിറങ്ങുകയും, ആരാലും…

കടയ്ക്കൽ കൃഷി ഭവനിൽ ,ബംഗാരപ്പള്ളി,കോട്ടൂർകൊണം എന്നീ മാവിൻ തൈകൾ ലഭ്യമാണ്.

കടയ്ക്കൽ കൃഷി ഭവനിൽ ,ബംഗാരപ്പള്ളി, ആൾ സീസൺ,കോട്ടൂർകൊണം എന്നീ മാവിൻ തൈകൾ ഗുണഭോക്തൃ വിഹിതമായ 18.75 നിരക്കിലും, ടിഷ്യൂ കൾച്ചർ വാഴ തൈകൾ -5രൂപ,യും പാഷൻ ഫ്രൂട്ട്, ആത്തി എന്നിവ സൗജന്യമായുംവിതരണത്തിന് വന്നിട്ടുണ്ട്. താല്പര്യമുള്ള കർഷകർ കൃഷിഭവനിൽ കരം അടച്ച രസീതും…

കോട്ടുക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം 18 ന്

ബഹു മുഖ്യമന്ത്രി യുടെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 7ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കോട്ടുക്കൽ സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ് ഘടനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ 2023 മെയ്‌ 18 ന് രാവിലെ 10.30…

വിദ്യാർഥികൾക്കായി ശാസ്ത്ര സമീക്ഷാ പ്രോഗ്രാം

പാലോട് ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മെയ് 22 മുതൽ 26 വരെ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം സംഘടിപ്പിക്കും. വിവിധ സസ്യശാസ്ത്ര മേഖലകളിലുളള…

ശിശുപരിപാലത്തിനായി കേരള സര്‍വകലാശാലയില്‍ ക്രഷ് സജ്ജമാക്കി

സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസ് മന്ദിരത്തില്‍ ക്രഷ് സജ്ജമാക്കി. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും, അതിലൂടെ അവര്‍ക്ക് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും, കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പകാലം മുതല്‍ തന്നെ മാതാപിതാക്കളില്‍ നിന്നും…

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മേയ് 18ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ…

കേരള മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ CITU അവകാശ സംരക്ഷണ ജാഥയ്ക്ക് കടയ്ക്കൽ സ്വീകരണം നൽകി.

കേരള മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ അവകാശ സംരക്ഷണ ജാഥയ്ക്ക് കടയ്ക്കൽ സ്വീകരണം നൽകി. 16-05-2023 വൈകുന്നേരം 5.30 ന് കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സി പി ഐ എം ഏരിയ സെക്രട്ടറി എം. നസീർ അധ്യക്ഷനായിരുന്നു…

കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ സ്വദേശിയെ കൊട്ടാരക്കര ആശ്രയ കേന്ദ്രം ഏറ്റെടുത്തു.

കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ സ്വദേശി മുജീബ് റഹ്മാനെയാണ് കൊട്ടാരക്കര കലയപുരം ആശ്രയ കേന്ദ്രം ഏറ്റെടുത്തത്. ഇന്ന്16-05-2023 രാവിലെ 11 മണിയ്ക്ക് ആശ്രയ കേന്ദ്രം വൈസ് പ്രസിഡന്റ്‌ പട്ടാഴി മുരളീധരൻ മാസ്റ്റർ, സാമൂഹ്യ പ്രവർത്തകരായ എ ജി ശാന്തകുമാർ,…

“സഹ്യ” ഒരു കുടുംബശ്രീ പെൺ കൂട്ടായ്മയുടെ വിജയഗാഥ

കുടുംബശ്രീയുടെ ഇരുപത്തിഅഞ്ചാം വർഷം ആഘോഷിക്കുമ്പോൾ ഒരു നാടിന്റെ പെൺകരുത്തിന്റെ വിജയം കൂടിയാണ് ഇത്. പുരുഷന്മാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന വാർക്ക പണിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് ചെമ്പകരാമനല്ലൂർ വാർഡിലെ കുടുംബശ്രീ പെൺകൂട്ടായ്മയായ “സഹ്യ” വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പ്. വീട് നിർമ്മാണം…

പ്രവാസി സെൽ പ്രവാസി മിത്രം പോർട്ടൽ ഉദ്ഘാടനം മെയ് 17 ന്

പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം മെയ് 17 ന്. വൈകുന്നേരം 4.30 ന് നിയമസഭാ മന്ദിരത്തിലെ…