കടയ്ക്കലിൽ അജ്ഞാത ജീവി 5 ആടിനെ കടിച്ചു കൊന്നു

കടയ്ക്കലിൽ അജ്ഞാത ജീവി 5 ആടിനെ കടിച്ചു കൊന്നു.കടയ്ക്കൽ ദർപ്പക്കാട് കുന്നിൽ താജുദീൻ മൗലവിയുടെ വീടിന് ചേർന്നുള്ള ആട്ടിൻ കൂട്ടിൽ ആണ് കഴിഞ്ഞ രാത്രിയിൽ 5 ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്.വീട്ടുടമസ്ഥർ രാവിലെ കൂട്ടിൽ കയറുമ്പോൾ ആടുകൾ ചത്ത നിലയിലായിരുന്നു

ചിതറയിലെ ഊരുകളിൽ ഇനി പൂക്കാലം

ചിതറയിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ആദിവാസി ഊരുകളിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൂക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പി പ്രിജിത്ത് അധ്യക്ഷനായി. ഓണത്തിന് പൂക്കളം ഒരുക്കുന്നതിനാവശ്യമായ പൂവ് കൃഷിചെയ്ത് വിപണിയിൽ എത്തിക്കുന്നതാണ് പദ്ധതി. ശാസ്ത്രീയമായ…

വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു

വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു.അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ പോയ ആംബുലൻസ് തിരികെ വരും വഴി അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടത്തിൽ പ്പെട്ടു തിരുവന്തപുരത്ത്‌ നിന്നും കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന…

കെ-മാറ്റ് 2023ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2023 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (സെക്ഷൻ II) വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ രണ്ടിനു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷക്ക്…

ഡോ.സുജാ കെ. കുന്നത്ത്  നിഷ്  എക്‌സിക്യൂട്ടീവ് ഡയറക്ടർ

തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുജ കെ. കുന്നത്തിനെ സർക്കാർ നിയമിച്ചു. ഭിന്നശേഷി മേഖലയിൽ 24 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. സുജ, നിഷ്-ന്റെ ന്യൂറോ ഡെവലപ്മെന്റൽ സയൻസസ് വിഭാഗം മേധാവിയായും നിഷ്-ലെ കെയുഎച്ച്എസ്…

ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ്…

ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടിയിൽ വിജയം

ഏഴു കിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള (സയനോട്ടിക് ഹാർട്ട് ഡിസീസ്) ഒന്നേകാൽ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ഇവിടെ…

തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം

തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം, ATM കാർഡ്‌വിതരണം, യൂത്ത് കസ്റ്റമർ ക്യാമ്പയിൻ, ജന സേവന കേന്ദ്രം ഉദ്ഘാടനം , വിദ്യാജ്യോതി നിക്ഷേപകരായ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ്…

ഈറ്റ് റൈറ്റ് കേരള’ മൊബൈൽ ആപ്പ് ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ്…

ഭീമൻ ക്യാൻവാസിൽ പ്രകൃതിയെ പകർത്തി കലാകാരന്മാർ

ലുലു മാളിൽ ഒരുക്കിയ 80 അടിയുടെ ഭീമൻ കാൻവാസിൽ ചിത്രകാരന്മാർ ആറുമണിക്കൂർ കൊണ്ട് സൃഷ്ടിച്ചത് പരിസ്ഥിതി വൈവിധ്യങ്ങളുടെ അപൂർവലോകം. പരിസ്ഥിതിദിനത്തിന്റെ ഭാ​ഗമായാണ് പ്രകൃതി വൈവിധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭീമൻ കാൻവാസ് ഒരുങ്ങിയത്. ഹാർമണി ഇൻ ഹ്യൂസ് എന്ന പേരിൽ…