ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഒരേ വേദിയിൽ യാത്രയയപ്പ്

വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്ക്കും സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനും സംസ്ഥാന സർക്കാർ ഒരേ വേദിയിൽ യാത്രയയപ്പ് ചടങ്ങ് ഒരുക്കി. സെക്രട്ടേറിയറ്റിലെ നവീകരിച്ച ദർബാർ ഹാളായിരുന്നു വേദി. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഒരേ ദിവസം…

ജൂണിലെ റേഷൻ വിതരണം ജൂലൈ 1 നും

സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്, ആധാർ-പാൻ കാർഡ് ലിങ്കിംഗ്, ഇ-ഹെൽത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഇ-ഡിസ്ട്രിക്റ്റ്, ഇ-ഗ്രാന്റ്‌സ് തുടങ്ങിയവയ്ക്കുള്ള ആധാർ ഓതന്റിക്കേഷൻ നടക്കുന്നതിനാലാണ് സംസ്ഥാനത്തെ റേഷൻ വിതരണത്തിനുള്ള ആധാർ ഓതന്റിക്കേഷനിൽ വേഗത കുറവ് നേരിട്ടതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

പ്സസ് വൺ മൂന്നാം അലോട്ട്മെന്റ് റിസൾട്ട് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 1ന് രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 1ന് രാവിലെ 10 മുതൽ 4ന് വൈകിട്ട 4 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate…

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു.

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ…

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്‌ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ ഉദ്ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് റെജി ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് സജീവ്, ടി…

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം.

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. മികച്ചനിലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരത്തിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിനാണ് കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്ക് അർഹമായത്. ഇതിനോടകം സംസ്ഥാന സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾക്ക് കടയ്ക്കൽ സർവീസ് സഹകരണ…

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് നിജാസ്.വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക്…

പെരുമ്പാവൂരിൽ റോഡിൽ കാട്ടാനയുടെ ആക്രമണം: വയോധികന് പരിക്ക്, വാരിയെല്ലിന് പൊട്ടലേറ്റു

കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ(66) ആണ് പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടലേറ്റ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം പെരുമ്പാവൂർ വേങ്ങൂരിനോട് ചേർന്ന് മേക്കപ്പാല, പാണംകുഴി എന്നീ വനമേഖലയോട് ചേർന്ന റോഡിൽ ആണ് സംഭവം.…

മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടി: യുവാവ് പിടിയിൽ

കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരിൽ വീട്ടിൽ ശ്യാംകുമാറിനെ(33)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ, ജനുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിനാട്…

അര്‍ഹരായ എല്ലാവർക്കും ഭൂമി: സംസ്ഥാനത്ത് ‘പട്ടയ അസംബ്ലി’ ചേരും

പട്ടയ മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എ-മാരുടെ നേതൃത്വത്തില്‍ ‘പട്ടയ അസംബ്ലി’ ജൂലായ് 5 ന് സംഘടിപ്പിക്കും. സംസ്ഥാനത്ത് രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷൻ ആരംഭിച്ചത്. പട്ടയ…