ചടയമംഗലം പഞ്ചായത്തിലെ 96 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി നൽകി.

പഞ്ചായത്തിന് പുതിയതായി നിർമിക്കുന്ന ഓഫീസിന്റെ ഡിപിആർ പ്രകാശനവും മൂന്നാംഘട്ട ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രമാണ കൈമാറ്റ ചടങ്ങും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനംചെയ്‌തു. 96 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കൈരളി…

മണക്കാട് നടന്ന വൻ മോഷണത്തിലെ പ്രതിയെ പൊലീസ് പിടികൂടി

നഗരഹൃദയത്തിലെ മണക്കാട് നടന്ന വൻ മോഷണത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നൂറോളം പവൻ സ്വർണ്ണമാണ് ഇവിടെ നിന്ന് മോഷണം പോയത്. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടിയത്. വള്ളക്കടവിൽ താമസിക്കുന്ന നെടുമങ്ങാട്…

വിവാഹ സൽക്കാരത്തിനിടെ സംഘർഷം; കടയിലേക്ക് കാറിടിച്ച് കയറ്റി, യുവാക്കൾ അറസ്റ്റില്‍ 

കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കൾ ഭീകര അന്തരീക്ഷമുണ്ടാക്കി.…

സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാൻ സർക്കാർ

വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. പ്രവർത്തനങ്ങൾക്ക്…

ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് ഒരുങ്ങുന്നു; കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലേക്ക്

അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് വരുന്നു. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏകർ ഭൂമിയിൽ 5.18 ഏക്കർ സ്ഥലത്താണ് 6582 ചതുരശ്ര അടി വിസ്തീർണ്ണമുള്ള…

കടയ്ക്കലിനെ സ്നേഹിക്കുന്ന ഒരു പുതുക്കോട്ടക്കാരൻ

ഇത് തമിഴ്നാട് പുതുക്കോട്ട സ്വദേശി അഷ്‌റഫ്‌ അലി. ജീവിത പ്രാരാബ്ദങ്ങളുടെ നടുവിൽ നിന്നും 26 വർഷങ്ങൾക്ക്‌ മുൻപ് കടയ്ക്കലിൽ എത്തിയതാണ് ഇദ്ദേഹം.കടയ്ക്കലിലെ ഓരോരുത്തർക്കും സുപരിചിതനാണ് അഷ്‌റഫ്‌ അലി,വൈകുന്നേരങ്ങളിൽ ചൂട് കപ്പലണ്ടിയുമയുമായി ഉന്തുവണ്ടിയിൽ കടയ്ക്കലിലെ തെരുവോരങ്ങളിൽ ഇദ്ദേഹത്തെ കാണാം. കപ്പലണ്ടി വിറ്റ് കിട്ടുമെന്ന…

അടുത്ത വർഷം മുതൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ ശ്രമിക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈൻ ആയി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. ഓൺലൈനായി എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തികൾ ഈ…

കീം 2023: കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സമയം നീട്ടി

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ നൽകിയതിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവ കൂട്ടിച്ചേർക്കുന്നതിനും നീറ്റ് യു.ജി. സ്‌കോർ സമർപ്പിക്കുന്നതിനുമുള്ള അവസരം ജൂലൈ 13 വൈകുന്നേരം 4 വരെ നീട്ടി. കീം…

പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിലും (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേയ്ക്കും 2023-24 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ…

ഐടിഐ പ്രവേശനം : അപേക്ഷ 15 വരെ

സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിൽ 2023 ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 15 വരെ നൽകാം. സമീപത്തെ സർക്കാർ ഐടിഐയിൽ 18 നകം അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഓൺലൈൻ അപേക്ഷകൾ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നൽകാം.