ഓണത്തിന് പുതിയ കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിൽ

സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് പുതിയ എട്ട് ഇനം കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ഇതോടെ 24 ഇനം മൂല്യവർധിത ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. കാഷ്യു വിറ്റ പിസ്ത, കാർഡമം, വാനില, ചോക്ളേറ്റ്, വാനില മിൽക്ക് ഷേക്ക്, ഫ്ലവേഡ് കാഷ്യു…

കശുവണ്ടി തൊഴിലാളികൾക്ക് 10,000 രൂപ ഓണം അഡ്വാൻസ്; കയർ തൊഴിലാളികൾക്ക് 29.9% ബോണസ്

കശുവണ്ടി തൊഴിലാളികൾക്ക് 20% വാർഷിക ബോണസ് പ്രഖ്യാപിച്ചു. ഇതിൽ നിന്നും പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമായി. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9ശതമാനം ഓണം അഡ്വാൻസ് ബോണസായി ലഭിക്കും. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള വരുമാനത്തിന്റെ…

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​റി​ടി​ച്ചു: കാ​ൽ​ന​ട​യാ​ത്ര​​ക്കാരടക്കം ആ​റുപേ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​​ക്കാരടക്കം ആ​റുപേ​ർ​ക്ക് പ​രി​ക്കേറ്റു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ജോ​സി​ൻ ജോ​സ​ഫ് (28), കാ​ർ യാ​ത്ര​ക്കാ​രാ​യ വ​ന​ജ, നി​ഷ, ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ​സ് ആ​യ സു​വ​ർ​ണ, സ്വാ​തി, വീ​ണ…

ഫ്രീഡം ഫെസ്റ്റ് സമാപിച്ചു

ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (DAKF) വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും വിഷയാവതരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി. ആഗസ്റ്റ് 12 മുതൽ 15 വരെ നടന്ന ഫെസ്റ്റിൽ ഓരോ മേഖലയിലേയും…

ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ നാളെ മുതൽ ഭക്തർക്ക് നൽകും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയങ്ങൾ നാളെ പുറത്തിറക്കും. പൂജിച്ച സ്വർണനാണയങ്ങൾ നാളെ രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വച്ച് ഭരണസമിതി അംഗം ആദിത്യ വർമ്മ പുറത്തിറക്കുന്നതാണ്. തുടർന്ന് ഭക്തർക്ക് നാണയങ്ങൾ നൽകും. നാണയങ്ങൾ ലഭിക്കുന്നതിനായി ക്ഷേത്രത്തിലെ കൗണ്ടറിൽ പണം…

കുടുംബപ്രശ്നം: ഒത്തുതീർപ്പ് ചര്‍ച്ചക്ക് ശേഷം മടങ്ങിയ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമം, ഭർത്താവ് അറസ്റ്റില്‍ 

പത്തനാപുരം: കുടുംബപ്രശ്നങ്ങളെത്തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം മടങ്ങിയ യുവതിയെ ഭർത്താവ് പിന്തുടർന്നെത്തി നടുറോഡിൽ വച്ച് കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശ്ശേരി രേവതിവിലാസത്തിൽ രേവതി(24)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്…

DYF1സെക്കുലർ സ്ട്രീറ്റ് കടയ്ക്കലിൽ DYFI അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം ഉദ്ഘാടനം ചെയ്തു.

DYF1സെക്കുലർ സ്ട്രീറ്റ് കടയ്ക്കലിൽ DYFI അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം MP ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ ബസ്റ്റാന്റിൽ നടന്ന പൊതു സമ്മേളനത്തിലെ DYFI കടയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ്‌ ഷിജി അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി ഡോ വി മിഥുൻ സ്വാഗതം പറഞ്ഞു,…

ജി.എസ്.ടി ‘ബെസ്റ്റ് ജഡ്ജ്മെന്റ് അസ്സസ്മെന്റ്’ ആംനസ്റ്റി സ്‌കീം: അവസാന തീയതി ആഗസ്റ്റ് 31

ജി.എസ്.ടി റഗുലർ രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ സമയബന്ധിതമായി ജി.എസ്.ടി.ആർ- 3 ബി റിട്ടേൺ ഫയൽ ചെയ്യാത്തതിനാൽ സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 62 പ്രകാരം ബന്ധപ്പെട്ട പ്രോപ്പർ ഓഫീസർ നടത്തിയ ‘ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ് (ASMT-…

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 ബഡ്സ് ദിനമായി ആഘോഷിക്കും

ബഡ്സ് ദിനം എന്ന പേരിൽ ഈ വർഷം മുതൽ ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ദിനമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. 2004ൽ കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂൾ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ…

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാദം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുരുക്കുമൺ യുപിഎസിൽ വച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാദം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുരുക്കുമൺ യുപിഎസിൽ വച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് ആർഎസ്എസ്, ഭരണസമിതി അംഗം ഫിറോസ്. എ, സാബു, ലോബോ ആന്റണി, ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് ലത.എസ്.നായർ, അധ്യാപകരായ ജയചന്ദ്രൻ, രാജി എന്നിവർ പങ്കെടുത്തു.