സൂതിക പരിചരണം പദ്ധതിക്ക് പൂതക്കുളത്ത് തുടക്കമായി

സ്ത്രീകള്‍ക്ക് പ്രസവാനന്തര ശുശ്രൂഷ ഉറപ്പാക്കുന്ന സൂതിക പരിചരണം പദ്ധതിക്ക് കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2023-2024 വികസന പദ്ധതികളുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. സ്ത്രീകള്‍ക്ക്…

കുറഞ്ഞ ചെലവില്‍ എ.സി ബസില്‍ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ജനത സർവീസിന് തുടക്കം

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി ബസില്‍ യാത്ര ഒരുക്കി കെഎസ്ആര്‍ടിസിയുടെ ‘ജനത സര്‍വീസ്’ കൊല്ലത്തുനിന്നും സര്‍വീസ് ആരംഭിച്ചു. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. പ്രധാനമായും ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക്…

‘നമ്ത്ത് തീവനഗ’ യ്ക്ക് കൊല്ലം ജില്ലയില്‍ സ്വീകരണം നല്‍കി

കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ കളക്ടർ അഫ്സാനാ പാർവീൺ നിർവ്വഹിച്ചു. ചെറുധാന്യകൃഷിയുടെ ഉപഭോഗം, വ്യാപനം,…

കേരളീയം നവംബർ 1 മുതൽ; മലയാളത്തിന്റെ മഹോത്സവമെന്നു മുഖ്യമന്ത്രി

കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച കേരളീയം എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തിരുവനന്തപുരം നഗരത്തിൽ കവടിയാർ…

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്

ഭക്ഷ്യ– പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും…

ആരാകും കോടിപതി! ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കും. പതിവിലും വ്യത്യസ്ഥമായി ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഗ്രൂപ്പ് ചേർന്ന് ആളുകൾ ടിക്കറ്റ്…

കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (CITU) സംസ്ഥാന വാഹന വാഹന പ്രചരണ ആരംഭിച്ചു.

കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ( സിഐടിയു) സംസ്ഥാന വാഹന വാഹന പ്രചരണ ജാഥ കാസർഗോഡ് പുതിയ ബസ്റ്റാൻഡ് മൈതാനിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെ.എൻ ഗോപിനാഥ് ജാഥാ ക്യാപ്റ്റൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ…

പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സൂട്ട്കേസിൽ നാല് കഷണങ്ങളാക്കി പെൺകുട്ടിയുടെ മൃതദേഹം, രണ്ടാഴ്ചത്തെ പഴക്കം

18–19 വയസ്സുള്ള യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. സംഭവത്തിൽ വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടത്തി…

ഇസ്ത്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നു: വീടിന് തീപിടിച്ചു

വടക്കാഞ്ചേരി കരുമത്ര കോളനിയില്‍ മടപ്പാട്ടില്‍ കാര്‍ത്ത്യായനിയുടെ വീടിനു തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മേശയും അടക്കം കത്തിനശിച്ചു. അപകടം നടക്കുമ്ബോള്‍ വീട്ടില്‍ ആളില്ലാതിരുന്നത് കൊണ്ട് ആപത്ത് ഒഴിവായി. കാര്‍ത്ത്യായനിയും മകളും പേരക്കുട്ടികളുമാണു ഇവിടെ താമസം.ഇസ്ത്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നതാണ്…

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് സ്‌റ്റേ

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു…