കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര 300 നോട്ടൗട്ട്; ഉല്ലാസയാത്ര പോയത് 11,800 പേര്‍

കൊല്ലം കെ.എസ്.ആര്‍.ടി.സി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളില്‍ നിന്നായി 11,800 പേര്‍ വിവിധ ഇടങ്ങളില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഉല്ലാസയാത്ര ചെയ്തു. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് കെ.എസ്.ആര്‍.ടി.സി…

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്‍ അംഗമാണ്. മൂന്ന് തവണ നിയമസഭാംഗമായി.…

ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികമായിരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി…

അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ബസുകളിൽ സൗജന്യയാത്ര: ഉത്തരവ് പുറത്തിറക്കി സർക്കാർ

അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി – സ്വകാര്യ ബസുകളിൽ ഇനി സൗജന്യ യാത്ര. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നവംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.…

കടയ്ക്കൽ GVHSS ൽ ജില്ലാ-ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത്‌ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

05-10-2023 ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുയോഗവും, ബ്ലോക്ക് പദ്ധതികളുടെ സമർപ്പണവും ബ്ലോക്ക് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അഡ്വ. TR തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു,സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു, സ്കൂൾ ഹെഡ് മാസ്റ്റർ റ്റിവിജയകുമാർ…

2024ലെ പൊതു അവധികൾ പ്രഖ്യാപിച്ചു: പട്ടിക കാണാം

അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രിസഭ 2024ലെ പൊതു അവധികൾ അംഗീകരിച്ചു. ആകെ 26 അവധി ദിനങ്ങളാണ്. ഇതിൽ 20 എണ്ണവും പ്രവർത്തി ദിവസങ്ങളിലാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌ ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ നിയമം,…

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിൽ അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്റ്റാഫ് തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍…

ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞു വെക്കുകയായിരുന്നു. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു.…

ചടയമംഗലം സബ്ജില്ലാ കായിക മേളയിൽ കടയ്ക്കൽ GVHSS ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

കടയ്ക്കൽ SHM എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിച്ച ചടയമംഗലം സബ്ജില്ലാ കായികമേളയിൽ സബ്ജൂനിയർ,ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നേടി. ഫിസിക്കൽ എഡ്യൂക്കേഷൻ…

ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍; സൗജന്യ വിതരണത്തിനൊരുങ്ങി ഭരണസമിതി.

കൊല്ലത്ത് മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശ മദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കാര്യസിദ്ധിക്കായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ കാണിക്കയായി സമർപ്പിച്ചത്. ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യ കുപ്പികളാണ് കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊല്ലത്ത് പെരുവിരുത്തി…