ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു: വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു
പാലക്കാട്: ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. ഷിജു എന്ന യുവാവിന്‍റെ സാംസങ് എ 03 കോർ എന്ന മോഡൽ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് പൊൽപുള്ളിയിലാണ് സംഭവം. ഇദ്ദേഹത്തിന്‍റെ കൂട്ടുകാരനായ മോഹനൻ എന്നയാൾ…
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…
പുതിയ എഎവൈ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്
അർഹരായ കുടുംബങ്ങൾക്കുള്ള പുതിയ എഎവൈ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് വൈകിട്ട് 4:00 മണിക്ക് മന്ത്രി ജി.ആർ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സാമ്പത്തികമായി…
അടിമാലിയില്‍ പെട്രോളോഴിച്ചു തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം, വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്
അടിമാലി: അടിമാലി സെന്റർ ജംഗ്ഷനിൽ യുവാവ് സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി…
സംസ്ഥാനത്ത് 11 റെയിൽവേ മേൽപ്പാലങ്ങൾ കൂടി വരുന്നു
സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമ്മാണാനുമതി ലഭിച്ചു. ആറു ജില്ലകളിലായാണ് മേൽപ്പാലങ്ങൾ നിർമ്മിക്കുക. കണ്ണൂർ കണ്ണപുരം, ചെറുകുന്ന്, മുഴുപ്പുലങ്ങാട് ബീച്ച്, മുക്കം, തൃശൂർ വേലക്കുട്ടി/ആറ്റൂർ ഗേറ്റ്, ഒല്ലൂർ, കോഴിക്കോട് വെള്ളയിൽ, കോട്ടയം കോതനല്ലൂർ, കൊല്ലം ഇടകുളങ്ങര, പോളയത്തോട്, തിരുവനന്തപുരം അഴൂർ എന്നിവിടങ്ങളിലാണ്…
ആർദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താൻ മന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന ‘ആർദ്രം ആരോഗ്യം’ പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ,…
പ്രാദേശിക സാമ്പത്തിക വികസനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് മന്ത്രി
തദ്ദേശ സ്വയംഭരണവകുപ്പ് വലിയൊരു പരിവർത്തനത്തിന്റെ ഘട്ടത്തിലാണെന്നും സേവനങ്ങൾ ലഭ്യമാക്കുകയും പ്രാദേശിക വികസനം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ…
നടുറോഡിൽ ഗുണ്ടയുടെ പരാക്രമം; പോലീസിന് നേരേ കത്തിവീശി, അസഭ്യവർഷം
തൃശ്ശൂര്‍: പുത്തന്‍പീടികയില്‍ നടുറോഡില്‍ ഗുണ്ടയുടെ പരാക്രമം. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് സംഘത്തിന് നേരേ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശി പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഒടുവില്‍ അന്തിക്കാട് പോലീസ് ബലംപ്രയോഗിച്ചാണ് സിയാദിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.പുത്തന്‍പീടികയിലെ…
എസൻസ് ഗ്ലോബൽ സംവാദം 14 ന് എറണാകുളത്ത്
കൊച്ചി: പ്രപഞ്ചം സൃഷ്ടിച്ചത് ശാസ്ത്രമോ, ബൈബിളോ? എന്ന വിഷയത്തിൽ എസൻസ് ഗ്ലോബൽ സംവാദം സംഘടിപ്പിക്കുന്നു. എസൻസ് ഗ്ലോബലിനു വേണ്ടി പ്രമുഖ സ്വതന്ത്ര ചിന്തകൻ ടോമി സെബാസ്റ്റ്യനും ഐബിടി മീഡിയക്കു വേണ്ടി പാസ്റ്റർ അനിൽ കൊടിത്തോട്ടവും തമ്മിലാണ് സംവദിക്കുന്നത്. ഒക്ടോബർ 14 ന്…
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
പഞ്ചാബ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം…