ആളില്ലാതിരുന്ന വീട്ടില്‍ മുളകുപൊടി വിതറി കവര്‍ച്ച: ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു
വെള്ളറട: ആളില്ലാതിരുന്ന വീട്ടില്‍ രാത്രിയില്‍ മുളകുപൊടി വിതറി മോഷണം. വീട്ടിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപ കവര്‍ന്നു. പനച്ചമൂട് വട്ടപ്പാറ പാക്കുപുര ലൈലാ ബീവി (65)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തനിച്ച് താമസിച്ചിരുന്ന ലൈല ബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലര്‍ച്ചെയോടെ…
ഡ്രൈവർ മദ്യലഹരിയിൽ: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചുകയറി
വണ്ടിപ്പെരിയാർ: മൂങ്കലാർ കുരിശു പള്ളിക്കു സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കുരിശു പള്ളിക്കു സമീപം താമസിക്കുന്ന സ്റ്റീഫന്റെ വീട്ടിലേക്കാണ് മീൻവില്പന നടത്തുന്ന പിക്കപ്പ്…
കടയ്ക്കൽ കൃഷി ഭവനിൽകാബേജ്, കോളിഫ്ലവർ തൈകൾ വിതരണം ചെയ്യുന്നു
കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കാബേജ്, കോളിഫ്ലവർ തൈകൾ, എന്നിവ സൗജന്യമായി കടക്കൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നു.2023-24 വർഷത്തെ കരം തീർത്ത രസീത് കൊണ്ട് വരേണ്ടതാണ്.( പകർപ്പ് സമർപ്പിക്കേണ്ട ആവശ്യമില്ല)
തുടയന്നൂർ സർവീസ് സഹകരണ ബാങ്ക്; സഹകാരി സംഗമവും, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി
തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന് നേതൃത്വത്തിൽ സഹകാരി സംഗമവും, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.2023 ഒക്ടോബർ 26 ന് വൈകിട്ട് നാലുമണിക്ക് ചുണ്ട ബ്രാഞ്ച് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ അധ്യക്ഷത വഹിച്ചു. ബാങ്ക്…
വാഹനാപകടത്തിൽ കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു
കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിക്കെയായായിരുന്നു അന്ത്യം. 10 ദിവസം മുൻപ് ആയിരുന്നു ഇദ്ദേഹത്തിന് അപകടം സംഭിച്ചത്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ്…
റൺവേയുടെ സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ആധുനിക മെഷീൻ
റൺവേയുടെ സുരക്ഷ ഉറപ്പുവരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ കമ്മീഷൻ ചെയ്തു.പുതിയ റൺവേ റബ്ബർ ഡെപ്പോസിറ്റ് ആൻഡ് പെയിന്റ് റിമൂവൽ മെഷീൻ അപകടകരമായ വസ്തുക്കളും,പഴയ മാർക്കിങ്ങുകളും നീക്കാൻ ഉപയോഗിക്കും. ലാൻഡിങ് സമയത്ത് 700 ഗ്രാം റബ്ബർ വരെ നിക്ഷേപിക്കപ്പെടുന്നു…
വീടിന്റെ കതകിന് തീയിട്ട് കവർച്ച
കല്ലറ: വീടിന്റെ കതകിന് തീയിട്ട് കവർച്ച ,അഞ്ച് പവന്റെ സ്വർണാഭരണങ്ങളും, പതിനായിരം രൂപയും മറ്റു സാധനങ്ങളും മോഷണം പോയി കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത് പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രയ്ക്ക് പോയിരുന്നു തിങ്കളാഴ്ച…
വീടിന്റെ മതിൽ ചാടി കടന്ന് വന്ന തെരുവുനായ്ക്കൾ വീട്ടമ്മയുടെ സ്കൂട്ടർ നശിപ്പിച്ചു
കോഴിക്കോട്: വീടിന്റെ മതിൽ ചാടി കടന്ന് വന്ന തെരുവുനായ്ക്കൾ വീട്ടമ്മയുടെ സ്കൂട്ടർ നശിപ്പിച്ചു. പാവങ്ങാട് സ്വദേശിനി കൈതകുളങ്ങര വീട്ടിൽ ജമീലയുടെ സ്കൂട്ടറാണ് തെരുവുനായ്ക്കൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആണ് സംഭവം. സ്കൂട്ടറിനടിയിലുണ്ടായിരുന്ന രണ്ട് ചെറിയ പൂച്ചക്കുട്ടികളേയും നായകൾ കൊന്നു. സ്കൂട്ടറിലെ വയർ…
കേരളീയം ക്വിസ് ഗ്രാൻഡ് ഫിനാലെ: ഡോ:വി.ജി. വിനു പ്രസാദ് ജേതാവ്
കേരളീയത്തിന്റെ ഭാഗമായി നടത്തിയ മെഗാ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശി ഡോ. വി.ജി. വിനു പ്രസാദ് ജേതാവായി. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ കോളജിലെ സൈക്കാട്രി വിഭാഗം മേധാവിയാണ്. 50,000 രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം സ്വദേശി…
‘മുഖ്യമന്ത്രി’യായി കസറി ഗൗരിപ്രിയ, ‘പ്രതിപക്ഷ നേതാവായി’ ഷിൽപ; താരങ്ങളായി വിദ്യാർഥി സാമാജികർ
മാതൃകാ നിയമസഭയിൽ താരങ്ങളായി വിദ്യാർഥി സാമാജികർ. കേരളാ നിയമസഭാ സമുച്ചയത്തിൽ നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃകാ നിയമസഭയിലാണ് വിദ്യാർഥി സാമാജികർ മിന്നും താരങ്ങളായത്. ചോദ്യോത്തരവേള, അടിയന്തര…