കീ ചെയിനിലൊളിപ്പിച്ച് അരക്കിലോ സ്വര്‍ണം; നെടുമ്പാശേരിയില്‍ ആഞ്ചംഗകുടുംബം പിടിയില്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. കീ ചെയിനിൽ ഒളിപ്പിച്ചു കിടത്തിയ 27 സ്വർണമോതിരവും,4 സ്വർണ്ണമാലകളും കസ്റ്റം പിടിച്ചെടുത്തു.33 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പിടികൂടിയത്,ദുബായിൽ നിന്ന് എത്തിയ അഞ്ചംഗ സംഘമാണ് കസ്റ്റംസിന്റെ പിടിയിലായത്കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വർണ്ണക്കടത്ത് നടന്നത് സാദിഖിനെയും…
പട്രോളിങ്ങിനിടെ ഏറ്റുമുട്ടൽ; വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു
തമിഴ്നാട് ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു. മേഖമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം, കേരളത്തിന്റെ പെരിയാർ കടുവാ സങ്കേതവുമായി അതിർത്തി പങ്കിടുന്ന വനമേഖലയാണിത് കെജിപെട്ടി സ്വദേശിയായ ഈശ്വരൻ എന്ന വേട്ടക്കാരനാണ് കൊല്ലപ്പെട്ടത്…
തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്
ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാര്‍ഡില്‍ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെണ്‍മണി ചെറുകുന്നില്‍ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കാട്ടില്‍ പതിയിരിക്കുകയായിരുന്ന…
കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ടാം ഗഡു ശമ്പളം നാളെ വിതരണം ചെയ്യും
കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ശമ്പളമാണ് നാളെ വിതരണം ചെയ്യുക. നിലവിൽ, ശമ്പള വിതരണത്തിനായി സർക്കാർ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക തിങ്കളാഴ്ചയോടെയാണ് അക്കൗണ്ടിൽ എത്തുക. തുക…
വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ഗ്രാമസേവാ കേന്ദ്രമെന്ന പേരിൽ സ്ഥാപനം: യുവാവ് അറസ്റ്റില്‍
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി തൊടുപുഴ പൊലീസിന്റെ പിടിയില്‍. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു യുവാവ് തട്ടിപ്പ് നടത്തിയത്. പാറത്തോട് സ്വദേശിയായ മനുവിൻറെ…
നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം: കവര്‍ന്നത് ഒരു ലക്ഷത്തിന്റെ സാധനങ്ങള്‍, ആറുപേർ പിടിയിൽ
കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19), കടമറ്റം പെരുമറ്റത്തിൽ അഭയകുമാർ (18), ഐക്കരനാട് പുതുപ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന ഓണക്കൂർ പെരിയപ്പുറം…
എട്ട് മാസം പ്രായമുളള കുഞ്ഞ് ശ്വാസ തടസം മൂലം ഗുരുതരാവസ്ഥയിൽ, പരിശോധനയില്‍ കണ്ടെത്തിയത് കൊമ്പന്‍ ചെല്ലി വണ്ടിനെ
കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് പുതുജീവൻ. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. കോഴിക്കോട് നാദാപുരം…
ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയിൽ വ്യാജ സിദ്ധൻ പിടിയിൽ
ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധൻ പിടിയിൽ. കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ സലിം മുസ്ലിയാറെ (49) യാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകോപം മാറ്റുന്നതിനായാണ് ഇയാളുടെ വീട്ടിലേക്ക് ബന്ധു മുഖേന…
സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റു: 18 കാരന് ദാരുണാന്ത്യം
മലപ്പുറം: സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റ 18 കാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. ഒളമതിൽ സ്വദേശി എം സി അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് സിജാൽ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി ആയിരുന്നു മുഹമ്മദ് സിജാലിന് വീട്ടിലെ സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റത്.
ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി ഉയർത്തി
ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നൽകി. നിലവിലെ സ്ഥിതിയിൽ 15 വർഷം പൂർത്തിയായ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറേണ്ടതുണ്ട്. ഡീസൽ ഓട്ടോറിക്ഷകൾ ഹരിത…