എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് പിടിയിൽ
തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. തൃച്ചംബരം മീത്തലെവീട്ടില്‍ പ്രണവ് പവിത്ര(31)നെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ ആണ് പിടികൂടിയത്. ബുധനാഴ്ച രാത്രി 11.40-ന് ഓൺലൈൻ ബിസിനസ് സൊല്യൂഷൻ സ്ഥാപനം നടത്തുന്ന…
കേരളീയത്തിൽ ഹിറ്റായി ഫിറോസ് ചുട്ടിപ്പാറയുടെ തത്സമയ കപ്പയും ബീഫും
ഫിറോസ് ചുട്ടിപ്പാറയുടെ ‘ലൈവ്’ പാചകത്തിന്റെ ഹരത്തിൽ കേരളീയത്തിലെ ഫുഡ്ഫെസ്റ്റ് വേദി. കപ്പയും ബീഫും തത്സമയം ഉണ്ടാക്കിയാണ് ‘വില്ലേജ് ഫുഡ് ചാനൽ’ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ ഫിറോസ് ചുട്ടിപ്പാറ കേരളീയത്തിലെ സൂര്യകാന്തി വേദിയിൽ താരമായത്. റേഡിയോ ജോക്കി ഫിറോസിന്റെയും, ലുലുവിന്റെയും കമന്ററി…
ഡല്‍ഹിയില്‍ വായു നിലവാരം ‘ഗുരുതരം’; നിയന്ത്രണം കടുപ്പിച്ചു, സ്‌കൂളുകള്‍ക്ക് അവധി
രാജ്യതലസ്ഥാനത്തെ വായു ഗുണ നിലവാരം മോശം അവസ്ഥയിലെത്തിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തില്‍പ്പെടാത്ത പൊളിക്കല്‍-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷ, റെയില്‍വേ, മെട്രോ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയുമായി…
ഫാമിലി ഗ്രൂപ്പ് വിസ; യുഎഇയിലേക്ക് പതിനെട്ട് വയസില്‍ താഴെയുള്ളവർക്ക് സൗജന്യം
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇനി സൗജന്യമായി വിസ ലഭ്യമാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് ആൻഡ് അഫയേഴ്സ് അറിയിച്ചു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം അതേസമയം,…
എസ്എംഎ രോഗത്തെ തോൽപ്പിച്ച് ഡോക്ടറായി അർച്ചന; ഇത് നിശ്ചയദാർഢ്യത്തിന്റെ കഥ
പാലക്കാട്: ഡോ. അർച്ചന വിജയൻ. ഇത് വെറും ഒരു പേരല്ല. അടയാളമാണ്. കഴിയില്ലെന്നും, കഴിവില്ലെന്നും കുറ്റപ്പെടുത്തിയവരുടെ മുന്നിൽ നിശ്ചയദാര്‍ഡ്യവും മനക്കരുത്തും കൂട്ടുപിടിച്ച് ഒരു പാലക്കാട്ടുകാരി പോരാടി നേടിയ വിജയത്തിന്റെ അടയാളം. എസ്എംഎ ബാധിതയായ പാലക്കാട് തേങ്കുറിശ്ശി അർച്ചന വിജയൻ, തന്റെ പ്രതിസന്ധിങ്ങളും…
കെഎസ്ആർടിസി ദീപാവലി സ്പെഷ്യൽ സർവീസുകൾ: ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബംഗളുരു, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി നിലവിലുള്ള സർവീസുകൾക്ക് പുറമെ 16 വീതം 32 അധിക സർവീസുകൾ…
100 കോടി ക്ലബ്ബിലേക്ക് മാസ് എൻട്രിയുമായി മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്
മൊത്തം ബിസിനസില്‍ നൂറുകോടി നേട്ടം ഉണ്ടാക്കി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ആഗോള ബിസിനസ്സില്‍ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മമ്മൂട്ടി…
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ട് ചെയ്യണ്ട, വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും: നിരോധിച്ച് ഹൈക്കോടതി
തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഇനിമുതൽ സിനിമ ഷൂട്ടിംഗ് നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിൻ ദേവസ്വം ബോർഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിർദ്ദേശം നൽകിയത്. ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ…
സ്കൂൾ വിദ്യാർത്ഥിയെ ബസിൽനിന്ന് ഇറക്കിവിട്ടു: ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോട്ടയം: സ്കൂൾ വിദ്യാർത്ഥിയെ സ്വകാര്യ ബസിൽനിന്ന് ഇറക്കിവിട്ട ജീവനക്കാരൻ പൊലീസ് പിടിയിൽ. കോട്ടയം-ചങ്ങനാശേരി റൂട്ടിൽ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസിലായിരുന്നു സംഭവം. ഈസ്റ്റ് പൊലീസ് ആണ് ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.ക്ലാസ് കഴിഞ്ഞശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന കളത്തിപ്പടിയിലെ സ്വകാര്യ സ്കൂൾ എട്ടാം ക്ലാസ്…
എലിപ്പനി: ചുമട്ടു തൊഴിലാളി മരിച്ചു
വെഞ്ഞാറമൂട്: ചുമട്ടു തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. പുല്ലമ്പാറ മരുതുംമൂട് ചലിപ്പംകോണത്ത് ചരുവിള പുത്തൻ വീട്ടിൽ ഷിബു(46) ആണ് മരിച്ചത്.നാലു ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന്, ഷിബുവിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.മൃതദേഹം…