വർക്കല സ്വദേശി അമീന്റെ ചികിത്സയ്ക്കായി ഹബീബി ബസിന്റെ കാരുണ്യ യാത്ര.
ബസ്സിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വർക്കല നടയറ സ്വദേശി അമീന്റെ ചികിത്സയ്ക്കായി ഹബീബി ബസിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം സ്വരൂപിച്ചു.ഹബീബി ബസിന്റെ 3 റൂട്ടുകളിൽ നിന്നും ലഭിയ്ക്കുന്ന മുഴുവൻ തുകയും അമീന്റെ ചികിത്സയ്ക്കായി നൽകും. ഒരാഴ്ച മുൻപ് ഒരു…
വയോധികയായ അമ്മയെ മർദ്ദിച്ചു: മകനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: വയോധികയായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളത്താണ് സംഭവം. പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബുവാണ് അറസ്റ്റിലായത്. കോതമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് സാബു പ്രായമായ അമ്മയെ മർദ്ദിച്ചത്.…
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: കോന്നിയിൽ ഉരുൾപൊട്ടി, പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിലെ…
സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം കോഴിക്കോട് നേടി. മികച്ച നഗരസഭയായി ഏലൂരിനെയും…
പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തി: 68 കാരൻ പിടിയിൽ
തിരുവനന്തപുരം: പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68 കാരൻ പിടിയിൽ. വീടിന്റെ ടെറസിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തി. തിരുവനന്തപുരം ഐബിയിലെ പ്രിവന്റിവ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐബി പാർട്ടിയും നെയ്യാറ്റിൻകര എക്‌സൈസ്…
പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സുചിത്ര. സംഭവവുമായി ബന്ധപ്പെട്ട് തേജസ് എന്ന യുവാവിനെ അറസ്റ്റ്…
11 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
പൊഴുതന: പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35), ആലപ്പുഴ സൗമ്യഭവനം വീട്ടിൽ ടി.എസ്. സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പൊഴുതന ടൗണിന് സമീപത്തെ ആളൊഴിഞ്ഞ നിർമാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് 11.300…
അപകട മരണത്തിന് 15 ലക്ഷം, സ്വാഭാവിക മരണത്തിന്…; ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്‍റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന് 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് അഞ്ച് ലക്ഷം രൂപയും പരിരക്ഷ ലഭിക്കും. അപകടത്തെ തുടർന്ന് പൂർണമായും…
ട്രെൻഡിംഗ് വിവാഹങ്ങൾക്ക് വേദിയാകാൻ ശംഖുംമുഖം;ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തു
കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ തിരുവനന്തപുരം ശംഖുംമുഖത്ത് ഒരുങ്ങി. ശംഖുംമുഖം ബീച്ച് പാർക്കിലുള്ള വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.…
ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
പത്തനംതിട്ട: കൊക്കാത്തോട് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ വനമേഖലയില്‍ താമസിക്കുന്ന ബീന(23) ആണ് പ്രസവിച്ചത്.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. കൊക്കാത്തോട്ടെ ബന്ധുവീട്ടില്‍ വച്ച് ഇവര്‍ക്ക് പ്രസവ വേദന വന്നതോടെ ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു.ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം